സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

ഭോപ്പാല്‍: സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയാണ് സംഘം അതിക്രമം നടത്തിയത്. കാറിലെത്തിയ സംഘം വീട്ടില്‍ കയറിയ ഉടനെ യുവതിയുടെ അമ്മയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഘത്തിലെ ഒരാള്‍ പ്രദേശവാസിയാണെന്ന് യുവതി പറഞ്ഞു. തടയാന്‍ ശ്രമിച്ച ഇളയ സഹോദരനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്നാണ് സഹോദരന്റെ മുന്നില്‍ വെച്ച് തന്നെ യുവതിയുടെ വസ്ത്രം […]

ഭോപ്പാല്‍: സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയാണ് സംഘം അതിക്രമം നടത്തിയത്. കാറിലെത്തിയ സംഘം വീട്ടില്‍ കയറിയ ഉടനെ യുവതിയുടെ അമ്മയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സംഘത്തിലെ ഒരാള്‍ പ്രദേശവാസിയാണെന്ന് യുവതി പറഞ്ഞു. തടയാന്‍ ശ്രമിച്ച ഇളയ സഹോദരനെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്നാണ് സഹോദരന്റെ മുന്നില്‍ വെച്ച് തന്നെ യുവതിയുടെ വസ്ത്രം വലിച്ചുകീറീയെറിഞ്ഞത്. ശേഷം സംഘം ഇറങ്ങിപ്പോയി. പ്രദേശവാസിയായ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമെത്തിയ സംഘം ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പറഞ്ഞു.

പ്രദേശവാസിയായ ആള്‍ യുവതിയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിന് തടസം നിന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it