മംഗളൂരുവില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

മംഗളൂരു: മംഗളൂരു ഹലേയങ്ങാടിക്ക് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. മുല്‍ക്കിയിലെ ചിത്രാപ്പു സ്വദേശി ഗണേഷ് ദേവാഡിഗ(25)യാണ് മരിച്ചത്. എന്‍ഐടികെ സൂറത്ത്കലില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്ന ഗണേഷ് ദേവാഡിഗെ വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ഹലേയങ്ങാടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വകാര്യ ആംബുലന്‍സിന്റെ സഹായത്തോടെ യുവാവിനെ ആസ്ത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ടാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. അപകടത്തിന്റെ ആഘാതത്തില്‍ […]

മംഗളൂരു: മംഗളൂരു ഹലേയങ്ങാടിക്ക് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. മുല്‍ക്കിയിലെ ചിത്രാപ്പു സ്വദേശി ഗണേഷ് ദേവാഡിഗ(25)യാണ് മരിച്ചത്. എന്‍ഐടികെ സൂറത്ത്കലില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്ന ഗണേഷ് ദേവാഡിഗെ വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ഹലേയങ്ങാടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വകാര്യ ആംബുലന്‍സിന്റെ സഹായത്തോടെ യുവാവിനെ ആസ്ത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ടാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്കിന്റെ ഇടതുവശത്തെ ഹാന്‍ഡില്‍ ബാര്‍ രണ്ടായി തകരുകയും ഡിവൈഡര്‍ ഡിസ്പ്ലേ ബോര്‍ഡ് വളയുകയും ചെയ്തു.

Related Articles
Next Story
Share it