കുന്താപുരത്ത് സൗപര്‍ണികാനദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി; രണ്ടുപേരെ രക്ഷപ്പെടുത്തി

മംഗളൂരു: കുന്താപുരത്ത് സൗപര്‍ണികാനദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ഗംഗോളിക്ക് സമീപം ഗുജ്ജാദി കൊടപ്പാടിയിലെ മഹേന്ദ്ര (24)യെയാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായത്. ട്രാസിയിലെ മൂവാടി പാലത്തിനടിയില്‍ നിന്ന് കാടപ്പാടി സ്വദേശി ആഷിക് (20), ആനഗോഡ് ഗ്രാമത്തിലെ ശരത് (25) എന്നിവര്‍ക്കൊപ്പം മഹേന്ദ്ര നദിയിലിറങ്ങുകയായിരുന്നു. വെള്ളത്തിലേക്ക് കാലെടുത്തുവച്ചയുടന്‍ മഹേന്ദ്ര നദിയിലെ അടിയൊഴുക്കില്‍ പെടുകയായിരുന്നു. ആഷികും ശരതും ഒഴുക്കില്‍പെട്ടുവെങ്കിലും പ്രദേശവാസികളായ രണാകര്‍ കാഞ്ചനും യോഗേന്ദ്ര കാഞ്ചനും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മഹേന്ദ്രയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. […]

മംഗളൂരു: കുന്താപുരത്ത് സൗപര്‍ണികാനദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ഗംഗോളിക്ക് സമീപം ഗുജ്ജാദി കൊടപ്പാടിയിലെ മഹേന്ദ്ര (24)യെയാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായത്. ട്രാസിയിലെ മൂവാടി പാലത്തിനടിയില്‍ നിന്ന് കാടപ്പാടി സ്വദേശി ആഷിക് (20), ആനഗോഡ് ഗ്രാമത്തിലെ ശരത് (25) എന്നിവര്‍ക്കൊപ്പം മഹേന്ദ്ര നദിയിലിറങ്ങുകയായിരുന്നു. വെള്ളത്തിലേക്ക് കാലെടുത്തുവച്ചയുടന്‍ മഹേന്ദ്ര നദിയിലെ അടിയൊഴുക്കില്‍ പെടുകയായിരുന്നു. ആഷികും ശരതും ഒഴുക്കില്‍പെട്ടുവെങ്കിലും പ്രദേശവാസികളായ രണാകര്‍ കാഞ്ചനും യോഗേന്ദ്ര കാഞ്ചനും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മഹേന്ദ്രയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അഗ്നിശമന സേനാംഗങ്ങളും ഗംഗോളി പൊലീസും നാട്ടുകാരും ബോട്ടുകളുടെ സഹായത്തോടെ നദിയില്‍ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും തിങ്കളാഴ്ച ഉച്ചവരെയും മഹേന്ദ്രയെ കണ്ടെത്താനായില്ല. ഗംഗോളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ നഞ്ച നായികിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നത്.

Related Articles
Next Story
Share it