ചിലതൊക്കെ സംഭവിക്കുന്നത് നല്ലതിനാണെന്നാണല്ലോ പറയാറ്. അതുപോലെ ചിലത് മറന്നുവെക്കുന്നതും നല്ലതിനായിരിക്കുമെന്ന് പറയുകയാണൊരു യുവാവ്. ഓഫീസിലേക്കുള്ള ഉച്ചഭക്ഷണം എടുക്കാന്‍ മറന്നതിന് പിന്നാലെ ഇയാളെ തേടിയെത്തിയത് കോടികളാണ്. യു.എസ്സിലെ മിസ്സൗറിയിലാണ് സംഭവം. വീട്ടില്‍ നിന്നിറങ്ങി ഓഫീസിലേക്കുള്ള വഴിയിലാണ് ഭാര്യ വിളിച്ച് ഭക്ഷണം എടുക്കാന്‍ മറന്ന കാര്യം സൂചിപ്പിച്ചത്. വീട്ടിലേക്ക് മടങ്ങിപ്പോകാതെ ഭക്ഷണം വാങ്ങാന്‍ ഉടനെ അടുത്ത ഗ്രോസറി കടയില്‍ കയറി. നേരത്തെ എടുത്ത ലോട്ടറിയില്‍ 60 ഡോളര്‍ കിട്ടിയിരുന്നു. ഈ തുകയ്ക്കാണ് മില്ല്യണെയര്‍ ബക്ക്സ് എന്ന സ്ക്രാച്ചേഴ്സ് ഗെയിമിലൂടെ 30 ഡോളറിന്റെ ലോട്ടറി എടുക്കുന്നത്. കടയില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങാന്‍ നിക്കവെയാണ് കടയിലെ സ്ക്രീനില്‍ വിജയിയുടെ പേര് തെളിഞ്ഞത്. 25 കോടി രൂപയുടെ ജാക്പോട്ട് നേടിയെന്നത് വിശ്വസിക്കാനായില്ല. തികച്ചും അപ്രതീക്ഷിതമായ വിജയം ഭാര്യയെ വിശ്വസിപ്പിക്കാന്‍ ഏറെ പണിപ്പെട്ടെന്നും യുവാവ് പറയുന്നു.