24കാരിയായ രണ്ടാനമ്മയെ ഭര്‍ത്താവിന്റെ മകന്‍ ബലാത്സംഗം ചെയ്തു; ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

ഭോപ്പാല്‍: 24കാരിയായ രണ്ടാനമ്മയെ ഭര്‍ത്താവിന്റെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഒളിവിലാണ്. ഭോപ്പാലിലെ ഗോവിന്ദപുരയിലെ വീട്ടില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. യുവതി ഉറങ്ങുന്നതിനിടെ മുറിയിലെത്തിയ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഒച്ചവെച്ചതോടെ വായ്മൂടിക്കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മറ്റ് രണ്ട് മക്കള്‍ സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേദിവസം യുവതി […]

ഭോപ്പാല്‍: 24കാരിയായ രണ്ടാനമ്മയെ ഭര്‍ത്താവിന്റെ മകന്‍ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഒളിവിലാണ്. ഭോപ്പാലിലെ ഗോവിന്ദപുരയിലെ വീട്ടില്‍ വെച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. യുവതി ഉറങ്ങുന്നതിനിടെ മുറിയിലെത്തിയ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒച്ചവെച്ചതോടെ വായ്മൂടിക്കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ മറ്റ് രണ്ട് മക്കള്‍ സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേദിവസം യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചെങ്കിലും സമൂഹത്തില്‍ ഉണ്ടാകുന്ന മാനക്കേട് ഓര്‍ത്ത് പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനായിരുന്നു ബന്ധുക്കളുടെ ശ്രമം.

പിന്നീട് യുവതി തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ അമ്മ മരിച്ചതോടെയാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിക്ക് ഒരു മകനും ഒരു മകളും ഉണ്ട്. മൂന്ന് വര്‍ഷം മുന്‍പ് പ്രതിയുടെ അച്ഛനും മരിച്ചുപോയിരുന്നു. സമീപത്തെ വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ഉപജീവനം നടത്തുന്നത്. പ്രതി വിവാഹിതനാണ്.

Related Articles
Next Story
Share it