പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ്
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയ കേസിലെ രണ്ട് പ്രതികളെ കോടതി 23 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു. ദേലംപാടി പരപ്പയിലെ എ.പി. നിസാര്‍ (33), ദേലംപാടി പരപ്പ കമ്പിളിക്കരയിലെ എം. ഉമ്മര്‍ ഷാഫി (33) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ […]

![പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ് പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് 23 വര്‍ഷം കഠിനതടവ്](https://utharadesam.com/wp-content/uploads/2023/02/Pocso.jpg)
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിരയാക്കിയ കേസിലെ രണ്ട് പ്രതികളെ കോടതി 23 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷംരൂപ പിഴയടക്കാനും ശിക്ഷിച്ചു. ദേലംപാടി പരപ്പയിലെ എ.പി. നിസാര്‍ (33), ദേലംപാടി പരപ്പ കമ്പിളിക്കരയിലെ എം. ഉമ്മര്‍ ഷാഫി (33) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്ന എം.എ. മാത്യുവാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.