വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ മകളായ ലൈല അഫിയ (23) ആണ് മരണപ്പെട്ടത്. മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനുശേഷം മുബാറക് അഫിയയെയും കൂട്ടി തന്റെ മരുമക്കളുടെ വീട്ടില്‍ പോയി. രാത്രി ഭക്ഷണത്തിന് ശേഷം ദമ്പതികള്‍ ഈ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ […]

മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ മകളായ ലൈല അഫിയ (23) ആണ് മരണപ്പെട്ടത്. മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനുശേഷം മുബാറക് അഫിയയെയും കൂട്ടി തന്റെ മരുമക്കളുടെ വീട്ടില്‍ പോയി. രാത്രി ഭക്ഷണത്തിന് ശേഷം ദമ്പതികള്‍ ഈ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അഫിയക്ക് ഹൃദയാഘാതം സംഭവിച്ചത്. ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles
Next Story
Share it