ബധിരയും മൂകയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍, കൈയും വായും ബന്ധിച്ചതിനാല്‍ മരണത്തില്‍ സംശയം; യുവാവ് കസ്റ്റഡിയില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോല്യ സര്‍സ്വത്ത് കോളനിയിലെ വാടകവീട്ടില്‍ ബധിരയും മൂകയുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിനി സരിത വര്‍മ്മ (23)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈയും വായും ബലമായി കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ മരണത്തില്‍ സംശയമുയര്‍ന്നു. രണ്ട് സഹോദരന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമൊപ്പമാണ് സരിത വാടകവീട്ടില്‍ താമസിച്ചിരുന്നത്. സഹോദരങ്ങള്‍ ജോലിക്ക് പോയിരുന്നു. സഹോദരഭാര്യമാരും പുറത്തായിരുന്നു. രോഗികളായ വൃദ്ധ ദമ്പതികളാണ് വാടകവീടിന്റെ ഉടമസ്ഥര്‍. വീട്ടുടമസ്ഥര്‍ക്ക് ഒരു യുവാവ് […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോല്യ സര്‍സ്വത്ത് കോളനിയിലെ വാടകവീട്ടില്‍ ബധിരയും മൂകയുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിനി സരിത വര്‍മ്മ (23)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൈയും വായും ബലമായി കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ മരണത്തില്‍ സംശയമുയര്‍ന്നു. രണ്ട് സഹോദരന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമൊപ്പമാണ് സരിത വാടകവീട്ടില്‍ താമസിച്ചിരുന്നത്. സഹോദരങ്ങള്‍ ജോലിക്ക് പോയിരുന്നു. സഹോദരഭാര്യമാരും പുറത്തായിരുന്നു. രോഗികളായ വൃദ്ധ ദമ്പതികളാണ് വാടകവീടിന്റെ ഉടമസ്ഥര്‍. വീട്ടുടമസ്ഥര്‍ക്ക് ഒരു യുവാവ് ഉച്ചയ്ക്ക് ഭക്ഷണവും രാത്രി അത്താഴവും നല്‍കാറുണ്ട്. ഈ യുവാവ് സരിത താമസിക്കുന്ന വാടക വീട്ടില്‍ കയറിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Related Articles
Next Story
Share it