228 ലിറ്റര്‍ മദ്യം പിടികൂടിയ സംഭവം; എക്സൈസിനെ വെട്ടിച്ച് ഒളിവിലായിരുന്ന രണ്ടാംപ്രതി അറസ്റ്റില്‍

ബദിയടുക്ക: 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാപ്പാടിക്ക് സമീപം ചുക്കിനടുക്കയിലെ അനുഷ്യത്ത്(26)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസമാണ് പട്ടാജെയില്‍ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയത്. ഈ കേസിലെ ഒന്നാംപ്രതി സത്യനാരായണനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അനുഷ്യത്ത് എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയാണുണ്ടായത്. 2021ലെ രണ്ട് അബ്കാരികേസുകളില്‍ പ്രതി കൂടിയാണ് […]

ബദിയടുക്ക: 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാപ്പാടിക്ക് സമീപം ചുക്കിനടുക്കയിലെ അനുഷ്യത്ത്(26)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസമാണ് പട്ടാജെയില്‍ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് 228 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടിയത്. ഈ കേസിലെ ഒന്നാംപ്രതി സത്യനാരായണനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അനുഷ്യത്ത് എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയാണുണ്ടായത്. 2021ലെ രണ്ട് അബ്കാരികേസുകളില്‍ പ്രതി കൂടിയാണ് അനുഷ്യത്ത്. കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അനുഷ്യത്ത് പിന്നീട് ഹാജരായില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രിവന്റീവ് ഓഫീസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, ജനാര്‍ദനന്‍, അമല്‍ജിത്ത്, ശരത് എസ് നായര്‍, ദിപിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it