ഒറ്റദിവസം കൊണ്ട് 2267 കോടി അക്കൗണ്ടില്‍; അമ്പരന്ന് യാസര്‍, ബാങ്ക് തിരിച്ചെടുത്തതോടെ ആശ്വാസം
അബുദാബി: കോടികള്‍ അക്കൗണ്ടിലെത്തി ഉറക്കം നഷ്ടപ്പെട്ട മലയാളിക്ക് ഒടുവില്‍ ആശ്വാസം. 3 ദിവസത്തിനുശേഷം പണം ബാങ്ക് തിരിച്ചെടുത്തതോടെയാണ് സമാധാനമായത്.കോഴിക്കോട് മുഴീക്കല്‍ സ്വദേശിയും ദുബായ് ആര്‍.ടി.എ ബസ് ഡ്രൈവറുമായ മുഹമ്മദ് യാസറാണ് ഏതാനും ദിവസത്തേക്ക് 'കോടിപതി'യായത്. പുതുക്കിയ എമിറേറ്റ്‌സ് ഐ.ഡി ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തത് ശരിയായോ എന്ന് എ.ടി.എം വഴി പരിശോധിക്കുകയായിരുന്നു യാസര്‍.എ.ടി.എം മെഷീനില്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ തുക കണ്ട് യാസര്‍ അമ്പരന്നു. 15,000 ദിര്‍ഹമുണ്ടായിരുന്ന അക്കൗണ്ടില്‍ 99,99,74,123 ദിര്‍ഹം. അതായത് 2267.56 കോടി രൂപ. സ്വപ്‌നമാണോ […]

അബുദാബി: കോടികള്‍ അക്കൗണ്ടിലെത്തി ഉറക്കം നഷ്ടപ്പെട്ട മലയാളിക്ക് ഒടുവില്‍ ആശ്വാസം. 3 ദിവസത്തിനുശേഷം പണം ബാങ്ക് തിരിച്ചെടുത്തതോടെയാണ് സമാധാനമായത്.
കോഴിക്കോട് മുഴീക്കല്‍ സ്വദേശിയും ദുബായ് ആര്‍.ടി.എ ബസ് ഡ്രൈവറുമായ മുഹമ്മദ് യാസറാണ് ഏതാനും ദിവസത്തേക്ക് 'കോടിപതി'യായത്. പുതുക്കിയ എമിറേറ്റ്‌സ് ഐ.ഡി ബാങ്കില്‍ അപ്‌ഡേറ്റ് ചെയ്തത് ശരിയായോ എന്ന് എ.ടി.എം വഴി പരിശോധിക്കുകയായിരുന്നു യാസര്‍.
എ.ടി.എം മെഷീനില്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ തുക കണ്ട് യാസര്‍ അമ്പരന്നു. 15,000 ദിര്‍ഹമുണ്ടായിരുന്ന അക്കൗണ്ടില്‍ 99,99,74,123 ദിര്‍ഹം. അതായത് 2267.56 കോടി രൂപ. സ്വപ്‌നമാണോ എന്നറിയാന്‍ യാസര്‍ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തുനോക്കി. അതിലും കോടികളുടെ ബാലന്‍സ്.
വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചെങ്കിലും ആധി കൂടി. അക്കൗണ്ട് മറ്റാരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നായിരുന്നു ഭയം. ഉടന്‍ ബാങ്കില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
സാങ്കേതിക തകരാറാണ് തുക തെറ്റായി അക്കൗണ്ടില്‍ എത്താന്‍ കാരണമെന്നും ഏതാനും ദിവസത്തിനകം തിരിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി ചില പേപ്പറുകളില്‍ സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും ചെയ്തു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയെങ്കിലും ടെന്‍ഷന്‍ മാറിയില്ല. ഇതിന്റെ പേരില്‍ വല്ല നിയമപ്രശ്‌നവും വരുമോ എന്നായിരുന്നു യാസറിന്റെ ഭയം.
3 ദിവസത്തിനകം പണം തിരിച്ചെടുത്തെങ്കിലും പഴയ ബാലന്‍സ് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയതോടെയാണ് ആശ്വാസമായതെന്ന് യാസര്‍ പറഞ്ഞു.