കാറില്‍ കടത്തുകയായിരുന്ന 224 ലിറ്റര്‍ മദ്യം പിടികൂടി

കാസര്‍കോട്: ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന വാഹനപരിശോധനയില്‍ അമ്പലത്തുകര വില്ലേജില്‍ ബെസ്‌കോര്‍ട്ട് എന്ന സ്ഥലത്തുവച്ച് കാറില്‍ കടത്തുകയായിരുന്ന 224.64 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം ഹോസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും പിടികൂടി. മദ്യം കടത്തിയ ആളെ കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്നയാള്‍ എക്‌സൈസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, പ്രിവന്റീവ്് ഓഫീസര്‍മാരായ ദിനേശന്‍ കുണ്ടത്തില്‍, സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ജിജിന്‍, ജോസഫ് അഗസ്റ്റിന്‍ എന്നിവരും മദ്യം […]

കാസര്‍കോട്: ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന വാഹനപരിശോധനയില്‍ അമ്പലത്തുകര വില്ലേജില്‍ ബെസ്‌കോര്‍ട്ട് എന്ന സ്ഥലത്തുവച്ച് കാറില്‍ കടത്തുകയായിരുന്ന 224.64 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം ഹോസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാറും സംഘവും പിടികൂടി. മദ്യം കടത്തിയ ആളെ കണ്ടെത്താനായില്ല. കാറിലുണ്ടായിരുന്നയാള്‍ എക്‌സൈസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, പ്രിവന്റീവ്് ഓഫീസര്‍മാരായ ദിനേശന്‍ കുണ്ടത്തില്‍, സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത്, ജിജിന്‍, ജോസഫ് അഗസ്റ്റിന്‍ എന്നിവരും മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it