കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

ബെത്തങ്ങാടി: കുളിക്കുന്നതിനിടെ പുഴയിലെ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ പടങ്കടി ഫാല്‍ഗുനി പുഴയിലാണ് സംഭവം. പടങ്കടി ഗ്രാമത്തിലെ കരിയാന ദുഗപ്പയുടെ മകന്‍ നിഷാന്ത് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നിഷാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിഷാന്തും സുഹൃത്തുക്കളും നീന്തുന്നതിനിടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ഈ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ജലപ്രവാഹമുണ്ടാകുകയും നിഷാന്ത് മുങ്ങിമരിക്കുകയുമായിരുന്നു.

Related Articles
Next Story
Share it