പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; 22കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഡെല്‍ഹിയിലെ കജൂരി ഖാസിലെ 22കാരനായ സല്‍മാന്‍ എന്നയാളാണ് അറസ്റ്റിലായത്. പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. 'ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു സ്‌റ്റേഷനില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ സല്‍മാന്‍ പറഞ്ഞത്. നിരവധി കേസുകളില്‍ പ്രതിയാണ് സല്‍മാനെന്ന് […]

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഡെല്‍ഹിയിലെ കജൂരി ഖാസിലെ 22കാരനായ സല്‍മാന്‍ എന്നയാളാണ് അറസ്റ്റിലായത്. പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ഭീഷണി സന്ദേശമെത്തിയത്.

'ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു സ്‌റ്റേഷനില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. തനിക്ക് ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ സല്‍മാന്‍ പറഞ്ഞത്.

നിരവധി കേസുകളില്‍ പ്രതിയാണ് സല്‍മാനെന്ന് പോലീസ് പറയുന്നു. നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇയാള്‍. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇന്റലിജന്‍സും സല്‍മാനെ ചോദ്യം ചെയ്യും.

Related Articles
Next Story
Share it