അസമില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം 22 സിറ്റിംഗ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം 22 സിറ്റിംഗ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള 22 എം എല്‍ എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 39 […]

ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളടക്കം 22 സിറ്റിംഗ് എംഎല്‍എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള 22 എം എല്‍ എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.

Related Articles
Next Story
Share it