മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമിനാട്ട് താമസക്കാരനുമായ അന്‍സിഫിനെ(34)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്. ഈ കേസിലെ മറ്റുപ്രതികളായ തുമിനാട്ടെ മുബാറക് (30), ഇമ്രാന്‍ (25) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂണ്‍ 16ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കുന്നില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്തിവരികയായിരുന്ന മീന്‍ലോറി പിടികൂടിയത്. ലോറിയുടെ ഫ്രീസറില്‍ മീന്‍പെട്ടികള്‍ക്കുള്ളില്‍ 35 ലിറ്ററിന്റെ 60 കന്നാസുകളിലാണ് […]

ബേക്കല്‍: മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമിനാട്ട് താമസക്കാരനുമായ അന്‍സിഫിനെ(34)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്. ഈ കേസിലെ മറ്റുപ്രതികളായ തുമിനാട്ടെ മുബാറക് (30), ഇമ്രാന്‍ (25) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂണ്‍ 16ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കുന്നില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്തിവരികയായിരുന്ന മീന്‍ലോറി പിടികൂടിയത്. ലോറിയുടെ ഫ്രീസറില്‍ മീന്‍പെട്ടികള്‍ക്കുള്ളില്‍ 35 ലിറ്ററിന്റെ 60 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് മീന്‍വണ്ടിയില്‍ സ്പിരിറ്റ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോള്‍ വിവരം ചോര്‍ന്നുവെന്ന് മനസിലാക്കിയ സ്പിരിറ്റ് കടത്തുകാര്‍ കോഴിക്കോട്ടേക്ക് പോകാതെ വാഹനം തിരിച്ച് കര്‍ണാടകയിലേക്ക് വിടുകയായിരുന്നു.
പാലക്കുന്നില്‍ കാത്തുനിന്ന ബേക്കല്‍ പൊലീസ് മീന്‍ലോറി പിടികൂടുകയാണുണ്ടായത്. ഒളിവില്‍ കഴിയുകയായിരുന്ന അന്‍സിഫിനെ മഞ്ചേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it