ഒന്നരമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും ഒന്നര മാസം മുമ്പ് കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലിയെയാണ് ഇന്നലെ വൈകിട്ട് തെലങ്കാന നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയില്‍ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കൊണ്ടുവരാനായി അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തെലങ്കാനയ്ക്ക് തിരിച്ചു. തെലങ്കാനയിലെ ഒരു ലോഡ്ജില്‍ പെയിങ്ങ് ഗസ്റ്റ് ആയി താമസിച്ചു വരുന്നതിനിടയില്‍ മലയാളികളാണ് തിരിച്ചറിഞ്ഞ് വിവരം കൈമാറിയത്. അതിനിടെ അഞ്ജലിയെ കാണാതായതുമായി ബന്ധപ്പെട്ട് […]

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ നിന്നും ഒന്നര മാസം മുമ്പ് കാണാതായ 21 കാരിയെ തെലങ്കാനയില്‍ കണ്ടെത്തി. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലിയെയാണ് ഇന്നലെ വൈകിട്ട് തെലങ്കാന നര്‍സിങ്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയില്‍ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കൊണ്ടുവരാനായി അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തെലങ്കാനയ്ക്ക് തിരിച്ചു. തെലങ്കാനയിലെ ഒരു ലോഡ്ജില്‍ പെയിങ്ങ് ഗസ്റ്റ് ആയി താമസിച്ചു വരുന്നതിനിടയില്‍ മലയാളികളാണ് തിരിച്ചറിഞ്ഞ് വിവരം കൈമാറിയത്. അതിനിടെ അഞ്ജലിയെ കാണാതായതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ഉണ്ടായിരുന്നു. ഇതര മതത്തിലുള്ള യുവാവിന്റെ കൂടെ പോയി എന്ന വിവരം പരന്നതോടെ സംഭവത്തിന് ഗൗരവം വര്‍ദ്ധിച്ചു. സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ കേസിന്റെ ഗൗരവം കണ്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പിന്റെ നേതൃത്വത്തില്‍ പൊലീസ് പലതവണ കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കറങ്ങി വ്യാപകമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തെലങ്കാനയിലേക്ക് പോയ സംഘത്തില്‍ അമ്പലത്തറ എസ്.ഐ മധുസൂദനന്‍ മടിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രതി, ഡ്രൈവര്‍ ബാബു എന്നിവരുമുണ്ട്.