ഉള്ളാളില്‍ ഉത്സവത്തിന് പോകാന്‍ മാതൃസഹോദരിയുടെ വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: ഉള്ളാളില്‍ ഉത്സവത്തിന് പോകാന്‍ മാതൃസഹോദരിയുടെ വീട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടീല്‍ സ്വദേശി സൗരവ് (21)ആണ് ഉള്ളാളിലെ പിലാര്‍ പ്രകാശ് നഗറിലെ മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സോമേശ്വറിലെ പിലാറില്‍ ശ്രീ പഞ്ചണ്ഡായ ക്ഷേത്രത്തില്‍ നടന്ന ഉത്സവം കാണാനാണ് സൗരവ് അമ്മയോടൊപ്പം വന്നത്. സൗരവ് പിലാര്‍ പ്രകാശ് നഗറിലെ മാതൃസഹോദരി സുജാതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും ഉച്ചഭക്ഷണം കഴിച്ച്, ഉറക്കം വരുന്നുണ്ടെന്ന് മറ്റുള്ളവരെ അറിയിച്ച് മുറിയില്‍ കയറുകയും […]

മംഗളൂരു: ഉള്ളാളില്‍ ഉത്സവത്തിന് പോകാന്‍ മാതൃസഹോദരിയുടെ വീട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടീല്‍ സ്വദേശി സൗരവ് (21)ആണ് ഉള്ളാളിലെ പിലാര്‍ പ്രകാശ് നഗറിലെ മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സോമേശ്വറിലെ പിലാറില്‍ ശ്രീ പഞ്ചണ്ഡായ ക്ഷേത്രത്തില്‍ നടന്ന ഉത്സവം കാണാനാണ് സൗരവ് അമ്മയോടൊപ്പം വന്നത്. സൗരവ് പിലാര്‍ പ്രകാശ് നഗറിലെ മാതൃസഹോദരി സുജാതയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും ഉച്ചഭക്ഷണം കഴിച്ച്, ഉറക്കം വരുന്നുണ്ടെന്ന് മറ്റുള്ളവരെ അറിയിച്ച് മുറിയില്‍ കയറുകയും ചെയ്തു.
വൈകുന്നേരം സൗരവിന്റെ അമ്മ വിളിച്ചുണര്‍ത്താന്‍ മുറിയിലേക്ക് പോയപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് സൗരവ്. ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല.

Related Articles
Next Story
Share it