സുള്ള്യ: സുള്ള്യക്കടുത്ത് സംപാജെയില്‍ കെഎസ്ആര്‍ടിസി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ധര്‍മസ്ഥലയില്‍ നിന്ന് സുബ്രഹ്മണ്യ-സുള്ള്യ റൂട്ടില്‍ ഗുണ്ടല്‍ പേട്ടയിലേക്ക് പോകുന്ന ബസ് സംപാജെ ഗഡിക്കല്ലില് നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ 21 പേരില്‍ നാലുപേരെ സര്‍ക്കാര്‍ ആസ്പത്രിയിലും 17 പേരെ സുള്ള്യയിലെ കെവിജി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.