2023 കാസര്‍കോടിന് സംഭവബഹുലം
ജനുവരിസി.പി.എം നേതാവ് പുല്ലൂര്‍ മധുരക്കാട്ടെ കുഞ്ഞമ്പു നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി വിഷം അകത്തുചെന്ന് മരിച്ച സംഭവം ആദ്യം വിവാദത്തിനിടയാക്കിയിരുന്നു. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തിന് കാരണമെന്നായിരുന്നു പ്രചാരണം. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിലാണ് യഥാര്‍ഥ മരണകാരണം വ്യക്തമായത്. കന്നഡയിലെ പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നിലെ സാറാ അബൂബക്കര്‍ […]
ജനുവരിസി.പി.എം നേതാവ് പുല്ലൂര്‍ മധുരക്കാട്ടെ കുഞ്ഞമ്പു നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി വിഷം അകത്തുചെന്ന് മരിച്ച സംഭവം ആദ്യം വിവാദത്തിനിടയാക്കിയിരുന്നു. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തിന് കാരണമെന്നായിരുന്നു പ്രചാരണം. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിലാണ് യഥാര്‍ഥ മരണകാരണം വ്യക്തമായത്. കന്നഡയിലെ പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നിലെ സാറാ അബൂബക്കര്‍ […]
ജനുവരി
സി.പി.എം നേതാവ് പുല്ലൂര്‍ മധുരക്കാട്ടെ കുഞ്ഞമ്പു നീലേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി വിഷം അകത്തുചെന്ന് മരിച്ച സംഭവം ആദ്യം വിവാദത്തിനിടയാക്കിയിരുന്നു. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തിന് കാരണമെന്നായിരുന്നു പ്രചാരണം. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിലാണ് യഥാര്‍ഥ മരണകാരണം വ്യക്തമായത്. കന്നഡയിലെ പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നിലെ സാറാ അബൂബക്കര്‍ അന്തരിച്ചു. കോണ്‍ഗ്രസ് നേതാവ് കടവങ്ങാനം കുഞ്ഞിക്കേളുനായര്‍ അന്തരിച്ചു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു. കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ ചെയര്‍മാന്‍ വിനോദ്കുമാറും ഡയറക്ടര്‍ ഗംഗാധരന്‍ നായരും അറസ്റ്റില്‍. കുണ്ടംകുഴിയില്‍ 12കാരിയായ ശ്രീനന്ദയെ കൊലപ്പെടുത്തി മാതാവ് നാരായണി ആത്മഹത്യ ചെയ്തു. ബദിയടുക്ക എല്‍ക്കാനയില്‍ നീതുകൃഷ്ണയെ ഭര്‍ത്താവ് കൊലപ്പെടുത്തി.
ഫെബ്രുവരി
മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ ചെയര്‍മാനുമായിരുന്ന ടി.ഇ അബദുല്ല അന്തരിച്ചു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് നായന്‍മാര്‍ മൂലയിലെ എന്‍.പി അബ്ദുള്‍ഖാദര്‍ ഹാജി അന്തരിച്ചു. കെ എസ് അബ്ദുല്ലയുടെ മകനും ചെട്ടുംകുഴിയിലെ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനുമായ തളങ്കരയിലെ കെ.എസ് അബ്ദുല്‍ റഹ്മാന്‍ അര്‍ഷദ് അന്തരിച്ചു. സി.പി.എം നേതാവും വ്യാപാരി വ്യവസായി സമിതി നേതാവുമായ മീത്തല്‍ മുഹമ്മദലി അന്തരിച്ചു.
മാര്‍ച്ച്
നീലേശ്വരം പാലം നിര്‍മ്മാണജോലിക്കെത്തിയ തമിഴ്നാട് സ്വദേശി രമേശിനെ കൊലപ്പെടുത്തി. മൂന്ന് പേര്‍ അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയില്‍ നിന്ന് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കര്‍ണാടക ചിത്രദുര്‍ഗയിലെ സാദിഖ് മരിച്ചു. യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. കാസര്‍കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ്ണ തരിശ് രഹിത ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. ചെറുവത്തൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ബസ് കണ്ടക്ടര്‍ പി ദീപക്, ശോഭിത് എന്നിവര്‍ മരിച്ചു. കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആസ്പത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു.
ഏപ്രില്‍
പയസ്വിനിപുഴയില്‍ കുളിക്കാനിറങ്ങിയ ദേലംപാടി അഡൂര്‍ ദേവരടുക്കത്തെ മുഹമ്മദ് ആഷിക്ക്, മുഹമ്മദ് ഫാസില്‍ എന്നീ കുട്ടികള്‍ മുങ്ങിമരിച്ചു. ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് കാസര്‍കോട്ട് നിന്ന് പ്രയാണം ആരംഭിച്ചു. റിയാസ് മൗലവി വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
മെയ്
പ്രമുഖ വ്യവസായിയും ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ടുമായ പി.ബി അഹ്മദ് ഹാജി അന്തരിച്ചു. തളങ്കര മാലിക് ദിനാര്‍ ജുമു അത്ത് പള്ളി കമ്മിറ്റി മുന്‍പ്രസിഡണ്ട് തളങ്കര കടവത്തെ കെ മഹമൂദ് ഹാജി അന്തരിച്ചു. കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കലക്ടര്‍ ചുമതലയൊഴിഞ്ഞു. പുത്തിഗെ മുഹിമ്മാത്ത് മുദരിസും കേരള മുസ്ലിം ജമാ അത്ത് ജില്ലാപ്രവര്‍ത്തക സമിതിയംഗവുമായ ഷാഫി സഅദി അന്തരിച്ചു. ബ്യൂട്ടീഷ്യ ഉദുമ ബാര മുക്കുന്നോത്തെ ദേവികയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തി. ആണ്‍സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്‌ക്കരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായിരുന്ന ഫോര്‍ട്ട് റോഡിലെ കെ.യശ്വന്ത് കാമത്ത് അന്തരിച്ചു. കാസര്‍കോട് ജില്ലാ കലക്ടറായി ഇമ്പശേഖര്‍ കാളിമുത്തു ചുമതലയേറ്റു. മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ചെറുവത്തൂര്‍ സ്വദേശിനി ശ്രീജയും രണ്ടാം ഭര്‍ത്താവ് ഷാജിയും ആത്മഹത്യ ചെയ്തു.
സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ മുളിയാര്‍ കരിച്ചേരിയിലെ ഡോ. എം.കെ നായര്‍ അന്തരിച്ചു. മുളിയാറില്‍ കാറില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരവുമായി കെട്ടുങ്കല്ലിലെ മുസ്തഫ അറസ്റ്റിലായി.
ജൂണ്‍
കാസര്‍കോട്ടെ പഴയകാല ഫുട്ബോള്‍ താരം തായലങ്ങാടിയിലെ മുഹമ്മദ്കുഞ്ഞി എന്ന കൊച്ചി മമ്മു അന്തരിച്ചു. ഐ.എന്‍.എല്‍ മുന്‍ കാസര്‍കോട് ജില്ലാപ്രസിഡണ്ട് മേല്‍പ്പറമ്പിലെ പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു. ബായിക്കട്ട ആസിഫ് വധക്കേസ് പ്രതി പൈവളിഗെ കളായിയിലെ പ്രഭാകരനോണ്ട കുത്തേറ്റ് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ഹാജരാക്കി അധ്യാപിക തസ്തികയില്‍ നിയമനം നേടിയ തൃക്കരിപ്പൂരിലെ കെ ദിവ്യക്കെതിരെ എറണാകുളത്തും നീലേശ്വരത്തും കേസ്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചു
വിദ്യയെ കരിന്തളം കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മധൂര്‍ അറന്തോടിലെ സന്ദീപിനെ കുത്തിക്കൊലപ്പെടുത്തി. ഭാര്യയെ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ കാലിച്ചാനടുക്കം തായന്നൂരിലെ അമ്പാടിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ജൂലായ്
സീതാംഗോളി ചൗക്കര്‍ പീലിപ്പള്ളത്തെ തോമസ് ക്രാസ്റ്റയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തി കക്കൂസ് ടാങ്കില്‍ തള്ളി. പൗരപ്രമുഖനും മുതിര്‍ന്ന ലീഗ് നേതാവുമായ ബേക്കല്‍ മാസ്തിഗുഡ്ഡയിലെ എ അബ്ദുല്ല ഹാജി അന്തരിച്ചു. റിയാസ് മൗലവി വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറായി കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ടി ഷാജിത്തിനെ നിയമിച്ചു.
ഉപ്പള മുസോടി സ്വദേശി ഭാസ്‌ക്കര, ഭാര്യ ശാന്ത എന്നിവരെ ബംഗളൂരുവിലെ താമസസ്ഥലത്ത് കൊലപ്പെടുത്തി. കേസില്‍ പ്രതിയായ മകന്‍ അറസ്റ്റില്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്; പ്രതിക്കെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ അഡ്വ. സി ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്.
ആഗസ്ത്
എഴുത്തുകാരനും നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു. എഴുത്തുകാരന്‍ ചന്ദ്രന്‍ പൊള്ളപ്പൊയില്‍ അന്തരിച്ചു. തൈക്കടപ്പുറത്ത് കടലില്‍ വീണ് ടി.വി രാജേഷ്, ടി സന്ദീപ് എന്നിവര്‍ മരിച്ചു. മുസ്ലിംലീഗിന്റെയും സമസ്തയുടെയും നേതാവ് പള്ളങ്കോട് മോരങ്ങാനത്തെ യൂസഫ് ഹാജി അന്തരിച്ചു. അപേക്ഷകരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പുരസ്‌ക്കാര ജേതാവ് കൂടിയായ ചിത്താരി വില്ലേജ് ഓഫീസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ.വി സുധാകരന്‍ എന്നിവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ് മരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പി.എയും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ മനു അന്തരിച്ചു.
സെപ്തംബര്‍
സാമൂഹ്യപ്രവര്‍ത്തകനും ചെങ്കള കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ ഹമീദ്ഹാജി തളങ്കര അന്തരിച്ചു. 25-ാമത് ലോകനാളികേര ദിനാഘോഷം കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ കേന്ദ്രകൃഷിമന്ത്രി ശോഭ കരന്തലാജെ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം തൃക്കരിപ്പൂര്‍ വലിയപറമ്പ് ഇടയിലക്കാട്ടെ പി.പി ഭരതന്‍ അന്തരിച്ചു. പ്രശസ്ത ചിത്രകാരന്‍ മുളിയാര്‍ കാനത്തൂരിലെ കെ.പി വല്‍സരാജ് അന്തരിച്ചു. എഴുത്തുകാരന്‍ മുദിയക്കാല്‍ പാലത്തേരയിലെ പ്രതിഭാരാജന്‍ അന്തരിച്ചു. കാസര്‍കോട് ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ നിട്ടടുക്കത്തെ കെ.എന്‍ സതീശന്‍ നമ്പ്യാര്‍ അന്തരിച്ചു. രണ്ടാം വന്ദേഭാരത് കാസര്‍കോട്ട് നിന്ന് പ്രയാണം തുടങ്ങി. ബദിയടുക്ക പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് മൊഗ്രാല്‍ പുത്തൂരിലെ ബീഫാത്തിമ, ഉമ്മാലിയുമ്മ, നഫീസ, ബീഫാത്തിമ, പി.എസ് അബ്ദുള്‍ റൗഫ് എന്നിവര്‍ മരിച്ചു.
ഒക്ടോബര്‍
കുമ്പള ശാന്തിപ്പള്ളത്ത് കൊലക്കേസ് പ്രതിയായ സമൂസ റഷീദിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മധൂര്‍ പട്ളയിലെ ഷാനു വധക്കേസില്‍ പ്രതിയാണ്. ശസ്ത്രക്രിയക്ക് രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ിയതിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വെങ്കിടഗിരിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പീഡനക്കേസില്‍ പ്രതിയായ നടന്‍ ഷിയാസ് കരീമിനെ ചെന്നൈയില്‍ നിന്ന് ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പഴയകാലപ്രവാസിയും എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വ്യക്തിയുമായ തളങ്കര പള്ളിക്കാലിലെ പി. എ അഹമ്മദ് താജ് അന്തരിച്ചു.
ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്മാന്‍ ഹാജി എയര്‍ലൈന്‍സ് അന്തരിച്ചു. സി.പി.എം നേതാവും കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രാവണീശ്വരത്തെ ബി.ബാലകൃഷ്ണന്‍ അന്തരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ അംഗം കല്ലങ്കൈയിലെ വി.ആര്‍ ദീക്ഷിത് രാജിവെച്ചു. ഇരിയ കാഞ്ഞിരടുക്കം കല്യാണി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് ഗോപാലകൃഷ്ണന് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. മഹിളാകോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി ബേബി നാരായണന്‍ അന്തരിച്ചു. മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
കാസര്‍കോട് നിയോജകമണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ഐ.എന്‍.എല്‍ നേതാവ് ഡോ. എ.എ അമീന്‍ അന്തരിച്ചു.
നവംബര്‍
ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വീണാജോര്‍ജ് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ സന്ദര്‍ശിച്ചു
കാസര്‍കോട് ബാങ്ക് റോഡില്‍ വിന്‍ടെച്ച് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. നാമനിര്‍ദേശ പത്രികയില്‍ കേസുള്ള വിവരം മറച്ചുവെച്ചുവെന്നതിന് ഉദുമ പഞ്ചായത്ത് ഭരണസമിതിയില്‍ 13ാം വാര്‍ഡ് അംഗമായ ലീഗിലെ മുഹമ്മദ് ഹാരിസിന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി അയോഗ്യത കല്‍പ്പിച്ചു. സി.പി.എമ്മിലെ കെ.എന്‍ അബ്ബാസ് അലി ആസിഫിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി സ്ഥാനം ഡോ. വൈഭവ് സക്സേന ഒഴിഞ്ഞു. പി ബിജോയ് പുതിയ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു. മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഭാഗം ഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കേരളമുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ് മഞ്ചേശ്വരം പൈവളിഗെയില്‍ ഉദ്ഘാടനം ചെയ്തു. നവകേരളസദസ്സ് ജില്ലയിലെ നാല് മണ്ഡലങ്ങളിലും പര്യടനം നടത്തി പരാതികളും അപേക്ഷകളും നിവേദനങ്ങളും സ്വീകരിച്ചു.
മുഹമ്മദ് ഹാരിസിനെ അയോഗ്യനാക്കിയ മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി.
ഡിസംബര്‍
കാസര്‍കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവം കാറടുക്കയില്‍ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എ.കെ നാരായണന്‍ അന്തരിച്ചു.
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പിലിക്കോട് മട്ടലായിയിലെ കെ കുഞ്ഞിരാമന്‍ അന്തരിച്ചു.
കാസര്‍കോട് പ്രസ് ക്ലബ്ബും കാസര്‍കോട് സാഹിത്യവേദിയും കെ.എം അഹ്മദ് അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബിന്റെ അനുസ്മരണപരിപാടി പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭനും സാഹിത്യവേദിയുടെ പരിപാടി ഡോ. കെ ശ്രീകുമാറും ഉദ്ഘാടനം ചെയ്തു.
ടി.കെ. പ്രഭാകരകുമാര്‍