200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ്, 410 പേര്‍ രോഗമുക്തി നേടി, മരണം 171 ആയി
കാസര്‍കോട്: 200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. അതേസമയം 410 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. നിലവില്‍ 2395 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. വീടുകളില്‍ 3971 പേരും സ്ഥാപനങ്ങളില്‍ 965 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 443 പേരെ കൂടി […]
കാസര്‍കോട്: 200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. അതേസമയം 410 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. നിലവില്‍ 2395 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. വീടുകളില്‍ 3971 പേരും സ്ഥാപനങ്ങളില്‍ 965 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 443 പേരെ കൂടി […]

കാസര്‍കോട്: 200 പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. അതേസമയം 410 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. നിലവില്‍ 2395 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.
വീടുകളില്‍ 3971 പേരും സ്ഥാപനങ്ങളില്‍ 965 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 443 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
363 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 189 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 327 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17695 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 15129 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 171 ആയി.
സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
- അജാനൂർ-17
- ബളാൽ - 4
- ചെമ്മനാട് - 14
- ചെങ്കള - 3
- ചെറുവത്തൂർ - 4
- കാഞ്ഞങ്ങാട് - 17
- കാസർകോട് - 8
- കയ്യൂർ-ചീമേനി - 1
- കിനാനൂർ കരിന്തളം - 3
- കോടോംബേളൂർ - 1
- കുമ്പള -11
- കുറ്റിക്കോൽ - 8
- മധൂർ - 10
- മടിക്കൈ - 3
- മൊഗ്രാൽപുത്തൂർ - 3
- മുളിയാർ - 1
- നീലേശ്വരം: 16
- പടന്ന - 3
- പൈവളികെ-3
- പള്ളിക്കര - 16
- പിലിക്കോട് - 1
- പുല്ലൂർ പെരിയ - 18
- പുത്തിഗെ - 13
- തൃക്കരിപ്പൂർ - 3
- ഉദുമ - 13
- വലിയപറമ്പ്- 1
- വെസ്റ്റ് എളേരി - 5
നെഗറ്റീവായവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
- അജാനൂർ - 31
- ബദിയടുക്ക - 10
- ബളാൽ - 4
- ബേഡഡുക്ക - 3
- ചെമ്മനാട് -27
- ചെങ്കള - 9
- ചെറുവത്തൂർ -15
- ദേലംപാടി - 1
- ഈസ്റ്റ് എളേരി - 10
- എൺമകജെ - 1
- കളളാർ - 5
- കാഞ്ഞങ്ങാട് - 44
- കാറഡുക്ക - 4
- കരിവെള്ളൂർ പെരളം (കണ്ണൂർ) 1
- കാസർകോട്-30
- കോടോംബേളൂർ - 7
- കയ്യൂർ ചീമേനി - 7
- കുംബഡാജെ - 1
- കിനാനൂർ കരിന്തളം - 13
- കുമ്പള - 7
- മധുർ-17
- മടിക്കൈ - 5
- മുളിയാർ - 11
- നീലേശ്വരം - 32
- മംഗൽപാടി-8
- മഞ്ചേശ്വരം - 2
- മീഞ്ച - 1
- മൊഗ്രാൽപുത്തൂർ - 6
- വലിയ പറമ്പ് - 4
- വെസ്റ്റ്എളേരി - 1
- പടന്ന - 15
- പൈവളികെ-2
- പള്ളിക്കര - 20
- പനത്തടി - 5
- തൃക്കരിപ്പൂർ - 9
- ഉദുമ - 13
- പെരുങ്കാവ് (തിരുവനന്തപുരം) - 1
- പിലിക്കോട് - 10
- പുല്ലൂർ പെരിയ - 14
- പുത്തിഗെ - 4
200 more Covid cases in Kasaragod on Saturday