പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവ്

കാഞ്ഞങ്ങാട്: അയല്‍വാസിയായ പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ വീട്ടിനകത്തു വച്ചും ശുചിമുറിയില്‍ വച്ചും പല ദിവസങ്ങളിലായി ഒന്നിലേറെ തവണ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. രാജപുരം എസ്.ഐ.മാരായിരുന്ന എം.വി. ശ്രീജു […]

കാഞ്ഞങ്ങാട്: അയല്‍വാസിയായ പെണ്‍കുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള പെണ്‍കുട്ടിയെ വീട്ടിനകത്തു വച്ചും ശുചിമുറിയില്‍ വച്ചും പല ദിവസങ്ങളിലായി ഒന്നിലേറെ തവണ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. രാജപുരം എസ്.ഐ.മാരായിരുന്ന എം.വി. ശ്രീജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയും എ.പി. ജയശങ്കര്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രണ്ടു വകുപ്പുകളിലുമായി ഒരു ലക്ഷം രൂപ പിഴ അടക്കണം. പിഴ അടക്കുന്നില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. രണ്ടു മാസം മുമ്പാണ് വിചാരണ തുടങ്ങിയത്. 13 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.ബിന്ദു കോടതിയില്‍ ഹാജരായി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതിയെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Related Articles
Next Story
Share it