20 വര്‍ഷമായി ദുരിത ജീവിതം; ഉത്തമന്റെ കുടുംബത്തിന്<br>സാന്ത്വനമായി പാലക്കുന്ന് കഴകം മാതൃസമിതി

പാലക്കുന്ന്: സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയുടെയും പേരില്‍. നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാള്‍ സമ്മതം മൂളി നല്‍കിയ സ്ഥലത്ത് ഈ ദമ്പതികളും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളും താര്‍പ്പോളിന്‍ മേല്‍ക്കൂരയിട്ട് അടച്ചുറപ്പില്ലാത്ത കുടിലില്‍ താമസം തുടങ്ങിയിട്ട് 20 വര്‍ഷമായി. സര്‍ക്കാറുകളുടെ ഒരു ഭവന പദ്ധതിയും ഇക്കാലമത്രയും ഇവര്‍ക്ക് തുണയായില്ല. ഒറ്റമുറി കുടിലില്‍ നാല് മനുഷ്യജീവനുകള്‍ ജീവിച്ചുപോരുന്നത് മനുഷ്യ മനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. നിലത്ത് പായവിരിച്ചാണ് കിടത്തം. ഇഴജന്തുക്കള്‍ യഥേഷ്ടമുള്ള ഇടം. വിധി […]

പാലക്കുന്ന്: സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയുടെയും പേരില്‍. നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാള്‍ സമ്മതം മൂളി നല്‍കിയ സ്ഥലത്ത് ഈ ദമ്പതികളും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളും താര്‍പ്പോളിന്‍ മേല്‍ക്കൂരയിട്ട് അടച്ചുറപ്പില്ലാത്ത കുടിലില്‍ താമസം തുടങ്ങിയിട്ട് 20 വര്‍ഷമായി. സര്‍ക്കാറുകളുടെ ഒരു ഭവന പദ്ധതിയും ഇക്കാലമത്രയും ഇവര്‍ക്ക് തുണയായില്ല. ഒറ്റമുറി കുടിലില്‍ നാല് മനുഷ്യജീവനുകള്‍ ജീവിച്ചുപോരുന്നത് മനുഷ്യ മനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. നിലത്ത് പായവിരിച്ചാണ് കിടത്തം. ഇഴജന്തുക്കള്‍ യഥേഷ്ടമുള്ള ഇടം. വിധി സമ്മാനിച്ച ദാരിദ്ര്യവും ദു:ഖവും മഴക്കാല ദുരിതങ്ങളൊക്കെയും ജീവിതത്തിന്റെ ഭാഗമാക്കി ഇത്രയും വര്‍ഷം നരകതുല്യ ജീവിതവുമായി പൊരുത്തപ്പെട്ടപോലെയാണ് ഈ നിര്‍ധന കുടുംബം. അജാനൂര്‍ പഞ്ചായത്തില്‍ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ രോഗിയായ ഉത്തമന്റെയും കുടുംബത്തിന്റെയും കരളലിയിപ്പിക്കുന്ന ഈ കദനകഥകള്‍, പക്ഷേ നാളിതു വരെ പുറംലോകം അറിഞ്ഞതുമില്ല. ചുറ്റുവട്ടത്തുള്ള സമീപവാസികളുടെ സാന്ത്വനവും പരിരക്ഷയും നല്‍കിയ ധൈര്യത്തില്‍ ഇത്രയും നാള്‍ ആ കൂരയില്‍ അവര്‍ കഴിഞ്ഞു കൂടി. ഗൃഹനാഥനായ ഉത്തമന്‍ ഹൃദയസംബന്ധമായ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ്.
ചികിത്സയ്ക്കും മരുന്നിനും തന്നെ വേണം നല്ലൊരു തുക. കൂലിപ്പണി എടുക്കാന്‍ പോലും വയ്യാത്ത ശാരീരിക അവസ്ഥ. പ്ലസ് ടു പാസായി ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയാണ് മൂത്തമകള്‍. ഇളയവള്‍ പ്ലസ്ടുവിന് ശേഷം തുടര്‍പഠനത്തിന് വഴിയില്ലാതെ കാഞ്ഞങ്ങാട് തുണിക്കടയില്‍ ജോലി ചെയ്യുന്നു. ഇവരുടെ അമ്മയുടെ ആരോഗ്യ സ്ഥിതിയും തൃപ്തികരമല്ലെങ്കിലും തൊഴിലുറപ്പിനും കൂലിപ്പണിക്കും പോകുന്നത് നിവൃത്തികേട് കൊണ്ട് മാത്രം. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉപസമിതിയായ കേന്ദ്ര മാതൃസമിതിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ ഒന്നിന് ഉത്തമന്റെ കുടുംബത്തിനുള്ള വീടിന്റെ കുറ്റിയടിയ്ക്കല്‍ ചടങ്ങ് നടക്കുമെന്നും ഏറെ വൈകാതെ വീടിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാനാവുമെന്നും മാതൃസമിതി പ്രസിഡണ്ട് മിനി ഭാസ്‌കരനും സെക്രട്ടറി വീണാ കുമാരനും പറഞ്ഞു.

Related Articles
Next Story
Share it