സാംബാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ബംഗളുരു: സാംബാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം . രത്നമ്മ (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ ലോകേഷിനെ (20) ബാറില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ലോകേഷ് മദ്യത്തിന് അടിമയായിരുന്നു. വ്യാഴാഴ്ച രാത്രി അത്താഴത്തിന് സാംബാര്‍ ഉണ്ടാക്കാത്തതില്‍ അമ്മയോട് ലോകേഷ് തര്‍ക്കിച്ചിരുന്നു. ദേഷ്യപ്പെട്ട് വീടിന് പുറത്തേക്ക് നടക്കുന്നതിനുമുമ്പ് അയാള്‍ അമ്മയെ മര്‍ദ്ദിച്ചു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത് കിടക്കുന്ന നിലയില്‍ കണ്ട അമ്മയെ വീടിനകത്തേക്ക് മാറ്റി ഉറങ്ങാന്‍ കിടന്നു. രാവിലെയാണ് അമ്മ […]

ബംഗളുരു: സാംബാര്‍ ഉണ്ടാക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം .
രത്നമ്മ (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ ലോകേഷിനെ (20) ബാറില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ലോകേഷ് മദ്യത്തിന് അടിമയായിരുന്നു. വ്യാഴാഴ്ച രാത്രി അത്താഴത്തിന് സാംബാര്‍ ഉണ്ടാക്കാത്തതില്‍ അമ്മയോട് ലോകേഷ് തര്‍ക്കിച്ചിരുന്നു. ദേഷ്യപ്പെട്ട് വീടിന് പുറത്തേക്ക് നടക്കുന്നതിനുമുമ്പ് അയാള്‍ അമ്മയെ മര്‍ദ്ദിച്ചു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത് കിടക്കുന്ന നിലയില്‍ കണ്ട അമ്മയെ വീടിനകത്തേക്ക് മാറ്റി ഉറങ്ങാന്‍ കിടന്നു. രാവിലെയാണ് അമ്മ മരിച്ചതായി അറിഞ്ഞത്. സമീപത്തുള്ള മുത്തശ്ശിയുടെ വീട്ടില്‍ പോയി വിവരം പറഞ്ഞ് വീണ്ടും ബാറിലേക്ക് പോവുകയായിരുന്നു. അവിടെ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it