16 കാരിയെ പീഡിപ്പിച്ച കേസില്‍ 20കാരന് 6 വര്‍ഷം തടവും 30,000 രൂപ പിഴയും

കാഞ്ഞങ്ങാട്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി ആറുവര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ബേക്കല്‍ മൗവ്വലിലെ ഷെയ്ക്ക് മുഹമ്മദ് സാഹിദിനെ(30)യാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി. സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഷെയ്ക്ക് മുഹമ്മദ് സാഹിദിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. […]

കാഞ്ഞങ്ങാട്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിന് കോടതി ആറുവര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ബേക്കല്‍ മൗവ്വലിലെ ഷെയ്ക്ക് മുഹമ്മദ് സാഹിദിനെ(30)യാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി. സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. 2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഷെയ്ക്ക് മുഹമ്മദ് സാഹിദിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബേക്കല്‍ പൊലീസാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.

Related Articles
Next Story
Share it