ഓട്ടോയില്‍ കടത്തിയ 20 പാക്കറ്റ് കര്‍ണാടക മദ്യം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 20 പാക്കറ്റ് കര്‍ണാടകമദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പെര്‍ള ബജകുഡ്ലുവിലെ വി.എം നാരായണയെ(42)യെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുബിന്‍രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ട് മണിയോടെ പെര്‍ളയില്‍ നടത്തിയ വാഹനപരിശോധനക്കിടെ കെ.എല്‍ 14 എ.ഡി- 8105 നമ്പര്‍ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 3.6 ലിറ്റര്‍ വരുന്ന 20 പാക്കറ്റ് കര്‍ണാടകമദ്യം കണ്ടെത്തിയത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ പോള്‍, മോഹന്‍കുമാര്‍, വിനോദ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it