ചാലിങ്കാലില്‍ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പോട്രാവലര്‍ ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി നിഷാന്ത് (35 ), ഉണ്ണി 65 ബസ് യാത്രക്കാരന്‍ മുള്ളേരിയ സ്വദേശി കൃഷ്ണന്‍ (55) എന്നിവരെയാണ് പരിഹാരം പരിയാരത്ത് പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ സ്വദേശികളായ ജയരാമന്‍(48) സതീഷ് (48), സതീഷ് […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പോട്രാവലര്‍ ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി നിഷാന്ത് (35 ), ഉണ്ണി 65 ബസ് യാത്രക്കാരന്‍ മുള്ളേരിയ സ്വദേശി കൃഷ്ണന്‍ (55) എന്നിവരെയാണ് പരിഹാരം പരിയാരത്ത് പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ സ്വദേശികളായ ജയരാമന്‍(48) സതീഷ് (48), സതീഷ് (32) എന്നിവരെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. കാഞ്ഞങ്ങാട് ലയണ്‍സ് ഹാളില്‍ നടന്ന വിവാഹചടങ്ങിനു ശേഷം വധുവിനെ വരന്റെ വീട്ടില്‍ കൊണ്ടുവിട്ടതിനുശേഷം വധുവിന്റെ വീട്ടുകാര്‍ മുള്ളേരിയയിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ചാലിങ്കാല്‍ ഇറക്കത്തില്‍ ടെമ്പോ ട്രാവലര്‍ നിയന്തണം വിട്ടാണ് ബസിലിടിച്ചത്. പരുക്കേറ്റവരെ 108ആംബുലന്‍സിലാണ് ആസ്പത്രിയിലെത്തിച്ചത്. പൊലീസും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Related Articles
Next Story
Share it