അക്രമക്കേസിലെ പ്രതിക്ക് 2 വര്‍ഷം കഠിനതടവ്

കാസര്‍കോട്: യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി രണ്ടു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.മുട്ടത്തൊടി ആലംപാടി അക്കരപ്പള്ളം സ്വദേശി അമീറലി(24)യെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.സി. ആന്റണി ശിക്ഷിച്ചത്. ബാരിക്കാട് സ്വദേശി കെ. ചന്ദ്രനെ(41) അക്രമിച്ച കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2022 ഏപ്രില്‍ 17ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എരുതുംകടവിലാണ് സംഭവം. സംഭവത്തില്‍ […]

കാസര്‍കോട്: യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി രണ്ടു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
മുട്ടത്തൊടി ആലംപാടി അക്കരപ്പള്ളം സ്വദേശി അമീറലി(24)യെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.സി. ആന്റണി ശിക്ഷിച്ചത്. ബാരിക്കാട് സ്വദേശി കെ. ചന്ദ്രനെ(41) അക്രമിച്ച കേസിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2022 ഏപ്രില്‍ 17ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എരുതുംകടവിലാണ് സംഭവം. സംഭവത്തില്‍ അമീറലി ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. മറ്റ് മൂന്ന് പ്രതികളെ കോടതി വിട്ടയച്ചു.

Related Articles
Next Story
Share it