റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍; ഗെയിമില്‍ ഏര്‍പ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും

ചെന്നൈ: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഗെയിമില്‍ ഏര്‍പ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയുമാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന തമിഴ്‌നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഴിയോ സംസ്ഥാനത്ത് ആരും ഇത്തരം കളികളിലേര്‍പെടരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കളിക്ക് അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. കളി മാത്രമല്ല, മറ്റു തരത്തില്‍ ഇവയില്‍ ഏര്‍പെട്ടാലും […]

ചെന്നൈ: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഗെയിമില്‍ ഏര്‍പ്പെട്ടാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയുമാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന തമിഴ്‌നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഴിയോ സംസ്ഥാനത്ത് ആരും ഇത്തരം കളികളിലേര്‍പെടരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കളിക്ക് അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. കളി മാത്രമല്ല, മറ്റു തരത്തില്‍ ഇവയില്‍ ഏര്‍പെട്ടാലും ശിക്ഷിക്കപ്പെടും. പിടിക്കപ്പെടുന്നത് കമ്പനിയാണെങ്കില്‍ ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും കുടുങ്ങും. അതേസമയം ലോട്ടറി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരം കളികളിലേര്‍പ്പെട്ട് നിരവധി പേര്‍ വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയും നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പണത്തിനും അല്ലാതെയും വ്യാപകമായ ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ കൗമാരക്കാരെ ഇവയ്ക്ക് അടിമകളാക്കി മാറ്റുന്നതായി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു. നിരപരാധികള്‍ ഇവയുടെ പേരില്‍ വഞ്ചിക്കപ്പെടുകയാണെന്നും പണം വ്യാപകമായി നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുന്നതിനാല്‍ നിരോധിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ഓര്‍ഡിനന്‍സായി ഇറങ്ങിയ നിയന്ത്രണമാണ് ഇതോടെ നിര്‍ദിഷ്ട മാറ്റങ്ങളോടെ നിയമമാകുന്നത്.

Related Articles
Next Story
Share it