റോഡരികില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കല്‍ പതിവാക്കിയ 19കാരന്‍ പിടിയില്‍

കൊച്ചി: റോഡരികില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ വില്ലടം കര്‍ക്കിടകച്ചാല്‍ കോളനിയില്‍ താമസിക്കുന്ന കിച്ചു എന്ന് വിളിക്കുന്ന ബാബു (19) ആണ് പിടിയിലായത്. ചേരാനെല്ലൂര്‍ സി.ഐ എന്‍ ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ബാബു തൃശൂരില്‍ താമസിച്ച് കൂട്ടു പ്രതിയുടെ സഹായത്താല്‍ കേരളത്തിലുടനീളം പലവിധ മോഷണം നടത്തി വരികയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിരവധി മോഷണക്കസില്‍ പ്രതിയാണിയാള്‍. നേരത്ത പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു കേസില്‍ പിടിക്കപ്പെട്ട് തൃശൂര്‍ […]

കൊച്ചി: റോഡരികില്‍ നിര്‍ത്തിയിടുന്ന ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ വില്ലടം കര്‍ക്കിടകച്ചാല്‍ കോളനിയില്‍ താമസിക്കുന്ന കിച്ചു എന്ന് വിളിക്കുന്ന ബാബു (19) ആണ് പിടിയിലായത്. ചേരാനെല്ലൂര്‍ സി.ഐ എന്‍ ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

തമിഴ്നാട് സ്വദേശിയായ ബാബു തൃശൂരില്‍ താമസിച്ച് കൂട്ടു പ്രതിയുടെ സഹായത്താല്‍ കേരളത്തിലുടനീളം പലവിധ മോഷണം നടത്തി വരികയായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിരവധി മോഷണക്കസില്‍ പ്രതിയാണിയാള്‍. നേരത്ത പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു കേസില്‍ പിടിക്കപ്പെട്ട് തൃശൂര്‍ ജുവനൈല്‍ ഹോമില്‍ തടവില്‍ കിടന്നിരുന്നു. ചേരാനെല്ലൂല്‍ സിഗ്‌നല്‍ ജംങ്ഷന്‍ ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലായത്.

2 wheeler robebry: 19 year old boy held

Related Articles
Next Story
Share it