കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി, 2 ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരു ഭീകരന്‍ കൂടെ കൊല്ലപ്പെട്ടതായും, ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായെന്നും സുരക്ഷാസേന അറിയിച്ചു. ഭീകരര്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച കനിഗാം മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരു ഭീകരന്‍ കൂടെ കൊല്ലപ്പെട്ടതായും, ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായെന്നും സുരക്ഷാസേന അറിയിച്ചു.

ഭീകരര്‍ എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച കനിഗാം മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related Articles
Next Story
Share it