കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് അടക്കം 2 പേര്‍ എം.ഡി.എം.എയുമായി പിടിയില്‍

കാഞ്ഞങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയടക്കം രണ്ടു പേരെ എം.ഡി. എം.എ മയക്ക്മരുന്നുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് ഏഴാംമൈല്‍ കായലടുക്കാത്ത 'ഡോക്ടര്‍' അന്തുക്കയുടെ മകനും കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയുമായ ബി. റംഷീദ് എന്ന കിച്ചു(30), സുഹൃത്ത് അമ്പലത്തറ മൂന്നാം മൈലിലെ ടി.എം. സുബൈര്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീശനും സംഘവും അറസ്റ്റ് ചെയ്തത്. കെ.എല്‍ 01 എ.കെ 160 കാറിലാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്. 1.880 ഗ്രാം എം.ഡി.എം.എയുമായി […]

കാഞ്ഞങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയടക്കം രണ്ടു പേരെ എം.ഡി. എം.എ മയക്ക്മരുന്നുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് ഏഴാംമൈല്‍ കായലടുക്കാത്ത 'ഡോക്ടര്‍' അന്തുക്കയുടെ മകനും കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയുമായ ബി. റംഷീദ് എന്ന കിച്ചു(30), സുഹൃത്ത് അമ്പലത്തറ മൂന്നാം മൈലിലെ ടി.എം. സുബൈര്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി. സതീശനും സംഘവും അറസ്റ്റ് ചെയ്തത്. കെ.എല്‍ 01 എ.കെ 160 കാറിലാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്. 1.880 ഗ്രാം എം.ഡി.എം.എയുമായി പടന്നക്കാട്ട് വെച്ചാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ് പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ അബൂബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നികേഷ്, ജിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മയക്ക് മരുന്നുമായി അറസ്റ്റിലായ ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദ് എന്ന കിച്ചുവിനെതിരെ കാപ്പ ആക്ട് ലംഘിച്ചതിന് അമ്പലത്തറ പൊലീസ് കേസെടുത്തു. ഒരു മാസം മുമ്പ് ഡി.ഐ.ജിയാണ് കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവിട്ടത്. നോട്ടീസും നല്‍കിയിരുന്നു. നോട്ടീസ് കിട്ടിയ റംഷീദ് കര്‍ണാടകയിലേക്ക് പോകാമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍ പലതവണയായി ജില്ലയിലേക്ക് വന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റംഷീദിനെതിരെ കാപ്പ ലംഘിച്ചതിന് കേസെടുത്തത്.

Related Articles
Next Story
Share it