സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ നാല് പേരാണ് സംസ്ഥാനത്ത് രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി (27), പാങ്ങപ്പാറ സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.
നിലവില്‍ നാല് പേരാണ് സംസ്ഥാനത്ത് രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ ആകെ 48 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10ന് മുകളില്‍ തുടരുന്നു. ഞായറാഴ്ച 17,466 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 ആണ് ടി.പി.ആര്‍.