പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ അറസ്റ്റില്‍

ശ്രീകാര്യം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായി. ശ്രീകാര്യം പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. ഇരയായ പെണ്‍കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശ്രീകാര്യം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ഇവരെ പിടികൂടിയത്.

ശ്രീകാര്യം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായി. ശ്രീകാര്യം പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് സംഭവം.

ഇരയായ പെണ്‍കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശ്രീകാര്യം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് ഇവരെ പിടികൂടിയത്.

Related Articles
Next Story
Share it