ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്റെ മകന്‍ സുരേഷ്‌കുമാര്‍(53), കണ്ണൂര്‍ ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് മരിച്ചത്. സുരേഷ്‌കുമാര്‍ ബുധനാഴ്ച രാത്രിയും മുഹമ്മദ്കുഞ്ഞി വ്യാഴാഴ്ച രാവിലെയുമാണ് മരിച്ചത്. ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാന്‍ ബാത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീണായിരുന്നു സുരേഷ്‌കുമാറിന്റെ മരണം. 20 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. റെഡ്ടാകില്‍ സെയില്‍സ്മാനായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. […]

മനാമ: ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കൂടല്‍ സത്യശ്ശേരി ജനാര്‍ദ്ദനന്റെ മകന്‍ സുരേഷ്‌കുമാര്‍(53), കണ്ണൂര്‍ ഇരിക്കൂര്‍ എന്‍.ബി ഹൗസില്‍ പുതിയ പുരയില്‍ പോക്കറിന്റെ മകന്‍ എലോടന്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് മരിച്ചത്. സുരേഷ്‌കുമാര്‍ ബുധനാഴ്ച രാത്രിയും മുഹമ്മദ്കുഞ്ഞി വ്യാഴാഴ്ച രാവിലെയുമാണ് മരിച്ചത്.

ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാന്‍ ബാത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീണായിരുന്നു സുരേഷ്‌കുമാറിന്റെ മരണം. 20 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. റെഡ്ടാകില്‍ സെയില്‍സ്മാനായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കള്‍: ശ്രേയസ്, ശ്രേയ. സഹോദരന്‍: സുനില്‍ (ബഹ്‌റൈന്‍).

ഹമദ് ടൗണ്‍ ബ്ലൂ ബീച്ച് റസ്‌റ്റോറന്റില്‍ ജീവനക്കാരനാണ് മുഹമ്മദ് കുഞ്ഞി. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ശാരീരിക അസ്വസ്ഥതകള്‍ കാരണം ബി.ഡി.എഫ് ഹോസ്?പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വര്‍ഷമായി ബഹ്‌റൈനിലുണ്ട്. മാതാവ്: മറിയം. ഭാര്യ: റഹ്‌മത്ത്. മക്കള്‍: റസ്‌ന, റിസാന, റയ്യാന്‍.

Related Articles
Next Story
Share it