വിഷു ദിനത്തില്‍ നാടിനെ നടുക്കി ദുരന്തം; പരപ്പച്ചാല്‍ പുഴയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: സഹോദരങ്ങളുടെ മക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ രണ്ട് യുവാക്കളാണ് പരപ്പച്ചാല്‍ പുഴയില്‍ മുങ്ങി മരിച്ചത്. കാവുന്തലയിലെ റെജിയുടെ മകന്‍ ആല്‍ബിന്‍ റജി(15), സഹോദരന്‍ തോമസിന്റെ മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. വിഷു ദിനത്തിലാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണമെന്ന് കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും ആ സ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാഞ്ഞങ്ങാട്: സഹോദരങ്ങളുടെ മക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ രണ്ട് യുവാക്കളാണ് പരപ്പച്ചാല്‍ പുഴയില്‍ മുങ്ങി മരിച്ചത്. കാവുന്തലയിലെ റെജിയുടെ മകന്‍ ആല്‍ബിന്‍ റജി(15), സഹോദരന്‍ തോമസിന്റെ മകന്‍ ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്.

വിഷു ദിനത്തിലാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയില്‍ കുളിക്കവെ വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണമെന്ന് കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും ആ സ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles
Next Story
Share it