പുതുവത്സരാഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 18ഉം 19ഉം വയസുള്ള രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: പുതുവത്സരാഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് വെള്ളരിക്കാവില്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ കുന്നിന്‍ക്കോണം വീട്ടില്‍ ഷമീം (19) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരവും, പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരവും അറസ്റ്റ് ചെയ്തത്. വയനാട് എസ്.എം.എസ് ആണ് കേസ് അന്വേഷിക്കുന്നത്. എസ്.എം.എസ് ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി രജികുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പുതുവര്‍ഷ തലേന്ന് കമ്പളക്കാട് പോലീസ് […]

വയനാട്: പുതുവത്സരാഘോഷത്തിനെന്ന് പറഞ്ഞ് രണ്ട് പെണ്‍കുട്ടികളെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് വെള്ളരിക്കാവില്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ കുന്നിന്‍ക്കോണം വീട്ടില്‍ ഷമീം (19) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരവും, പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരവും അറസ്റ്റ് ചെയ്തത്. വയനാട് എസ്.എം.എസ് ആണ് കേസ് അന്വേഷിക്കുന്നത്. എസ്.എം.എസ് ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി രജികുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പുതുവര്‍ഷ തലേന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പുതുവര്‍ഷം ആഘോഷിക്കാനെന്ന് പറഞ്ഞ് ഇരുവരും ചേര്‍ന്ന് രണ്ട് പെണ്‍കുട്ടികളെയും കൂട്ടി മൈസൂരിലെ ലോഡ്ജില്‍ പോകുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഈ പെണ്‍കുട്ടിയുടെ ഇളയ സഹോദരനും ഇവരോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Related Articles
Next Story
Share it