ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; 3 പേരെ തിരയുന്നു

ഉപ്പള: മുസ്ലിം ലീഗ് മംഗല്‍പ്പാടി സെക്രട്ടറി മുസ്തഫയെ തലക്കടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മൂന്ന് പേരെ തിരയുന്നു. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്‌സിലെ ബിലാല്‍(23), ഉപ്പളയിലെ അഖില്‍(23) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് രാത്രി 11 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഉപ്പളയില്‍ വെച്ച് ഏഴംഗ സംഘം ബൈക്ക് […]

ഉപ്പള: മുസ്ലിം ലീഗ് മംഗല്‍പ്പാടി സെക്രട്ടറി മുസ്തഫയെ തലക്കടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മൂന്ന് പേരെ തിരയുന്നു. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്‌സിലെ ബിലാല്‍(23), ഉപ്പളയിലെ അഖില്‍(23) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പ് രാത്രി 11 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഉപ്പളയില്‍ വെച്ച് ഏഴംഗ സംഘം ബൈക്ക് തടഞ്ഞ് തലക്കടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പരിക്കേറ്റ മുസ്തഫ മാസങ്ങളോളം മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it