2.71 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.71 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെ(65)യാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ തട്ടിപ്പിന് ബാങ്കിലെ അപ്രൈസര്‍ കൂട്ടുനിന്നതായും പ്രതികളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസറെ കേസില്‍ പ്രതിചേര്‍ത്തത്. കുഞ്ഞികൃഷ്ണനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ […]

ബേക്കല്‍: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.71 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ബാങ്ക് അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെ(65)യാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ അറസ്റ്റ് ചെയ്തത്. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ തട്ടിപ്പിന് ബാങ്കിലെ അപ്രൈസര്‍ കൂട്ടുനിന്നതായും പ്രതികളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസറെ കേസില്‍ പ്രതിചേര്‍ത്തത്. കുഞ്ഞികൃഷ്ണനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഈ കേസിലെ മുഖ്യപ്രതിയായ മേല്‍പ്പറമ്പ് കൂവത്തൊട്ടിയിലെ മുഹമ്മദ് സുഹൈറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് മുഹമ്മദ് സുഹൈറും മറ്റ് പന്ത്രണ്ട് പേരും വിവിധ ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബാങ്കില്‍ ഓഡിറ്റിങ്ങ് സമയത്ത് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ്പുറത്തുവന്നത്. അതിനിടെ ഈ കേസില്‍ ക്രൈംബ്രാഞ്ചും അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ പൊലീസുമായി സഹകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖാ മാനേജരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വരും ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാരടക്കം നിരവധി പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്‌കുമാര്‍ പറഞ്ഞു. കേസിലെ പന്ത്രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it