കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2.700കിലോ സ്വര്‍ണം പിടിച്ചു; കാഞ്ഞങ്ങാട് സ്വദേശിയടക്കം 10 പേര്‍ പിടിയില്‍
കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2.700 കിലോ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. വിപണിയില്‍ ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇവര്‍ കസ്റ്റംസ് […]

കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2.700 കിലോ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. വിപണിയില്‍ ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായില്‍ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇവര്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് പൊലീസിന്റെ പിടിയിലായത്.
ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയിരുന്നത്. സ്വീകരിക്കാനെത്തിയവര്‍ വന്ന മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചതോടെ ആറ് മാസം മുമ്പാണ് പൊലീസും കരിപ്പൂരില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്.
അതിന് ശേഷം പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്നത്.