വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസുകാരി മരിച്ചു

പുത്തൂര്‍: മാതാപിതാക്കള്‍ വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസുകാരി മരിച്ചു. മുന്‍ സൈനികന്‍ പുത്തൂര്‍ ബജത്തൂരിലെ സൈജുവിന്റെയും ദീപ്തിയുടെയും രണ്ടര വയസുള്ള മകളാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൈജുവും ദീപ്തിയും വളര്‍ത്തുനായയുടെ കൂട് വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ എലിയെ കൊല്ലാനായി കൊണ്ടുവന്ന വിഷം നായക്കൂടിന് മുകളില്‍ വെച്ചു. തുടര്‍ന്ന് ഇരുവരും നായക്കൂട് വൃത്തിയാക്കുന്ന ജോലിയില്‍ മുഴുകുന്നതിനിടെ അവിടെയെത്തിയ കുട്ടി എലിവിഷം കഴിക്കുകയായിരുന്നു. കുട്ടി ഛര്‍ദിക്കുന്നത് കണ്ടതോടെ മാതാപിതാക്കള്‍ ഉപ്പിനങ്ങാടിയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ […]

പുത്തൂര്‍: മാതാപിതാക്കള്‍ വളര്‍ത്തുനായയുടെ കൂടിന് മുകളില്‍ വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടരവയസുകാരി മരിച്ചു. മുന്‍ സൈനികന്‍ പുത്തൂര്‍ ബജത്തൂരിലെ സൈജുവിന്റെയും ദീപ്തിയുടെയും രണ്ടര വയസുള്ള മകളാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൈജുവും ദീപ്തിയും വളര്‍ത്തുനായയുടെ കൂട് വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ എലിയെ കൊല്ലാനായി കൊണ്ടുവന്ന വിഷം നായക്കൂടിന് മുകളില്‍ വെച്ചു. തുടര്‍ന്ന് ഇരുവരും നായക്കൂട് വൃത്തിയാക്കുന്ന ജോലിയില്‍ മുഴുകുന്നതിനിടെ അവിടെയെത്തിയ കുട്ടി എലിവിഷം കഴിക്കുകയായിരുന്നു. കുട്ടി ഛര്‍ദിക്കുന്നത് കണ്ടതോടെ മാതാപിതാക്കള്‍ ഉപ്പിനങ്ങാടിയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയില്‍ കുട്ടി എലിവിഷം കഴിച്ചതായി വ്യക്തമായി. ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് പുത്തൂരിലെ സ്വകാര്യാസ്പത്രിയിലും മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.

Related Articles
Next Story
Share it