പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 2.22 ലക്ഷം രൂപ കവര്‍ന്നു

സീതാംഗോളി: മുഗുവില്‍ പട്ടാപ്പകല്‍ കര്‍ഷകന്റെ വീട് കുത്തിതുറന്ന് 2,22,000 രൂപ കവര്‍ന്നു. മുഗു പൊന്നങ്കളത്തെ കര്‍ഷകന്‍ പി.എം. മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ മുഹമ്മദും കുടുംബവും വീട്പൂട്ടി മകന്റെ കുഞ്ഞിന്റെ മുടികളയല്‍ ചടങ്ങിന് ചിപ്പാറിലേക്ക് പോയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാന്ന് വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കവര്‍ന്നതായി അറിയുന്നത്. വീടിന്റെ ഒന്നാം നിലയിലെ കോണി മുറിയുടെ വാതില്‍ തകര്‍ത്ത് […]

സീതാംഗോളി: മുഗുവില്‍ പട്ടാപ്പകല്‍ കര്‍ഷകന്റെ വീട് കുത്തിതുറന്ന് 2,22,000 രൂപ കവര്‍ന്നു. മുഗു പൊന്നങ്കളത്തെ കര്‍ഷകന്‍ പി.എം. മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ മുഹമ്മദും കുടുംബവും വീട്പൂട്ടി മകന്റെ കുഞ്ഞിന്റെ മുടികളയല്‍ ചടങ്ങിന് ചിപ്പാറിലേക്ക് പോയിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാന്ന് വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കവര്‍ന്നതായി അറിയുന്നത്. വീടിന്റെ ഒന്നാം നിലയിലെ കോണി മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി പണം കവര്‍ന്നതിന് ശേഷം മുന്‍ വശത്തെ വാതിലി വഴി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it