തളങ്കര സ്‌കൂളിന് ഫര്‍ണിച്ചറുകള്‍ സമ്മാനിച്ച് 1993-94, 94-95 ബാച്ച് കൂട്ടായ്മ

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും സമ്മാനിച്ച് സ്‌കൂളിലെ 1993-94, 94-95 ബാച്ച് കൂട്ടായ്മ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രൂപ്പ് അഡ്മിന്‍ ഖലീല്‍ പോക്കോയെ പി.ടി.എ മുന്‍ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷതവഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍ സ്വാഗതം […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും സമ്മാനിച്ച് സ്‌കൂളിലെ 1993-94, 94-95 ബാച്ച് കൂട്ടായ്മ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം എന്നിവര്‍ ഏറ്റുവാങ്ങി. ഗ്രൂപ്പ് അഡ്മിന്‍ ഖലീല്‍ പോക്കോയെ പി.ടി.എ മുന്‍ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷതവഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍ സ്വാഗതം പറഞ്ഞു. കെ.എസ് മുഹമ്മദ് കുഞ്ഞി, ഖലീല്‍ ത്രീസ്റ്റാര്‍, ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍, അബ്ദുല്‍റഹ്‌മാന്‍ ചൗക്കി, ഖലീല്‍ കോപ്പ, നൂറു തെരുവത്ത്, സാദിഖ് സിറ്റി ബാഗ്, ഖഫീല്‍ തളങ്കര, സിദ്ദീഖ് ബാഗ്, സിദ്ദീഖ് കൊപ്ര, സത്താര്‍ തുളിപ്പ്, ഇഖ്ബാല്‍ കെ.പി, ഉമൈര്‍ തളങ്കര, അബ്ദുല്ല നെസ്റ്റര്‍, ഖലീല്‍ മാഹിന്‍, അസ്‌ലം സിറ്റിഗോള്‍ഡ്, സമീര്‍, കബീര്‍ സോഫ, റിയാസ്, രാജേഷ്, അബ്ദുല്ല ബാങ്കോട്, അബ്ദു ഫാന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it