തളങ്കര സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും നല്‍കി 1980 ബാച്ച് ക്ലാസ്‌മേറ്റ്‌സ്
തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ച ഹൈടെക് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള ബെഞ്ചും ഡെസ്‌ക്കും മേശയും കസേരയും അടക്കമുള്ള ഉപകരണങ്ങള്‍ നല്‍കി സ്‌കൂളിലെ 1980 ബാച്ച് കൂട്ടായ്മ. ഇന്നലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി എന്നിവരുടെ സാന്നിധ്യത്തില്‍ 1980 ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിന്‍ കെ.എം […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ച ഹൈടെക് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളിലേക്കുള്ള ബെഞ്ചും ഡെസ്‌ക്കും മേശയും കസേരയും അടക്കമുള്ള ഉപകരണങ്ങള്‍ നല്‍കി സ്‌കൂളിലെ 1980 ബാച്ച് കൂട്ടായ്മ. ഇന്നലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി എന്നിവരുടെ സാന്നിധ്യത്തില്‍ 1980 ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിന്‍ കെ.എം ഹനീഫ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രീതാശ്രീധരന്‍ എന്നിവര്‍ക്ക് കൈമാറി. മന്‍സൂര്‍ ക്യൂട്ടെല്‍ ഖത്തര്‍, മുജീബ് ഖാസിലേന്‍, മുസ്താഖ്, ഷരീഫ്, കെ.എസ് അഷ്‌റഫ്, ബഷീര്‍ തായലങ്ങാടി, ജലീല്‍ ആര്‍കിടെക്ട്, ഇക്ബാല്‍ തെരുവത്ത്, നാസിര്‍, നവാസ് പാര്‍സി, ഉസ്മാന്‍ ഉത്ത, അഹമദ്, ഹമീദ് ബങ്കരക്കുന്ന്, മുനീര്‍ മൊഹബ്ബത്ത്, ഹനീഫ് ഇലക്‌ട്രോണിക്‌സ്, അബ്ദുല്‍റസാഖ് എന്‍.എ, ഗഫൂര്‍ ബേക്കാച്ചി, ഷംസു നുസ്രത്ത് റോഡ്, നസീര്‍ അഹമദ്, ഹുസൈന്‍ മേഘ, അമീര്‍ ഖൈമ, കെ.എം അബൂബക്കര്‍ ഖാസിലേന്‍, ടി.എ അബൂബക്കര്‍, സക്കരിയ്യ, മുഹമ്മദ് കുഞ്ഞി എം.കെ, മുഹമ്മദ് കുഞ്ഞി പടപ്പില്‍, അബ്ദുല്ല ആലംപാടി, സുബൈര്‍ പുലിക്കുന്ന്, ബഷീര്‍ സൈക്കിള്‍, മൊയ്തു പാദാര്‍, ഷാജഹാന്‍, എം.എസ് ബഷീര്‍, ഷാഫി ഉക്കാസ്, അസീസ് ഖാസിലേന്‍, ഹസന്‍ കുട്ടി ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. സഹപാഠിയായ ഡോ. എ.എ അബ്ദുല്‍സത്താറിന്റെ ഭാര്യ ഷമീമയുടെ വേര്‍പാടില്‍ ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മ അനുശോചിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.