കാറിലും ഓട്ടോയിലും കടത്തിയ 198 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതികള്‍ രക്ഷപ്പെട്ടു

ബദിയടുക്ക: ബേള കുമാരമംഗലത്ത് എക്സൈസിന്റെ വന്‍ മദ്യവേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 198 ലിറ്റര്‍ മദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മദ്യവേട്ട.ഇന്നലെ രാത്രി എട്ട് മണിയോടെ ബേള കുമാരമംഗലത്ത് ഊടുവഴിയിലൂടെ ഒരു കാര്‍ അമിതവേഗതയില്‍ ഓടിച്ചുവരുന്നത് കണ്ട എക്സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. കുമാരമംഗലം ക്ഷേത്രത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ രക്ഷപ്പെട്ടു. സൈനുദ്ദീന്‍, ഗിരീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കെ.എല്‍ 14 കെ 4137 ടാറ്റാ […]

ബദിയടുക്ക: ബേള കുമാരമംഗലത്ത് എക്സൈസിന്റെ വന്‍ മദ്യവേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 198 ലിറ്റര്‍ മദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മദ്യവേട്ട.
ഇന്നലെ രാത്രി എട്ട് മണിയോടെ ബേള കുമാരമംഗലത്ത് ഊടുവഴിയിലൂടെ ഒരു കാര്‍ അമിതവേഗതയില്‍ ഓടിച്ചുവരുന്നത് കണ്ട എക്സൈസ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. കുമാരമംഗലം ക്ഷേത്രത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ രക്ഷപ്പെട്ടു. സൈനുദ്ദീന്‍, ഗിരീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. കെ.എല്‍ 14 കെ 4137 ടാറ്റാ ഇന്‍ഡിക്ക കാര്‍ പരിശോധിച്ചപ്പോള്‍ 164.16 ലിറ്റര്‍ മദ്യം കണ്ടെത്തി. കാറും മദ്യവും കസ്റ്റഡിയിലെടുത്ത എക്സൈസ് രക്ഷപ്പെട്ടവര്‍ക്കെതിരെ കേസെടുത്തു. ഇതിനിടെയാണ് മദ്യവുമായി കെ.എല്‍ 14 വൈ-8887 നമ്പര്‍ ഓട്ടോറിക്ഷ കടന്നുവന്നത്. എക്‌സൈസിനെ കണ്ടതോടെ കുറച്ച് മാറി ഓട്ടോറിക്ഷ നിര്‍ത്തുകയും അതിലുണ്ടായിരുന്ന ആള്‍ ഇറങ്ങിയോടുകയും ചെയ്തു. ഓട്ടോറിക്ഷയില്‍ നടത്തിയ പരിശോധനയില്‍ 34.5 ലിറ്റര്‍ കര്‍ണാടകമദ്യം കണ്ടെത്തി. ഓട്ടോഡ്രൈവര്‍ അനീഷിനെതിരെ കേസെടുത്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ്, ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്, വിജോയ്, ശ്രീനിവാസന്‍, മനാഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, ശരത്, ഡ്രൈവര്‍ വിജയന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാസര്‍കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

Related Articles
Next Story
Share it