1938-2020 കാസര്‍കോട് നഗരഭരണം
കാലം കടന്നുവന്ന വഴികളിലൂടെ ചരിത്രത്തിന്റെ തലോടലേറ്റ് തിരിഞ്ഞു നടക്കാന്‍ എല്ലാവര്‍ക്കും ആവേശമാണ്. ഓരോ ചരിത്രവും ഉള്ളം നിറയ്ക്കുന്ന അറിവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, കാസര്‍കോട് നഗരത്തിന്റെ ഭരണ ചരിത്രം തേടിയുള്ള യാത്ര പകര്‍ന്ന അനുഭൂതി ചെറുതല്ല. കാസര്‍കോട് നഗരസഭക്ക് 52 വയസായി. 1966ല്‍ കാസര്‍കോട് നഗരസഭ നിലവില്‍ വന്നിരുന്നുവെങ്കിലും ആദ്യമായി ഒരു തിരഞ്ഞെടുപ്പ് നടന്ന് ഭരണ സമിതി അധികാരത്തില്‍ വരുന്നത് 1968ലാണ്. അതിനും മുപ്പത് വര്‍ഷം മുമ്പ് തന്നെ കാസര്‍കോട് പഞ്ചായത്ത് നിലവില്‍ […]
കാലം കടന്നുവന്ന വഴികളിലൂടെ ചരിത്രത്തിന്റെ തലോടലേറ്റ് തിരിഞ്ഞു നടക്കാന്‍ എല്ലാവര്‍ക്കും ആവേശമാണ്. ഓരോ ചരിത്രവും ഉള്ളം നിറയ്ക്കുന്ന അറിവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, കാസര്‍കോട് നഗരത്തിന്റെ ഭരണ ചരിത്രം തേടിയുള്ള യാത്ര പകര്‍ന്ന അനുഭൂതി ചെറുതല്ല. കാസര്‍കോട് നഗരസഭക്ക് 52 വയസായി. 1966ല്‍ കാസര്‍കോട് നഗരസഭ നിലവില്‍ വന്നിരുന്നുവെങ്കിലും ആദ്യമായി ഒരു തിരഞ്ഞെടുപ്പ് നടന്ന് ഭരണ സമിതി അധികാരത്തില്‍ വരുന്നത് 1968ലാണ്. അതിനും മുപ്പത് വര്‍ഷം മുമ്പ് തന്നെ കാസര്‍കോട് പഞ്ചായത്ത് നിലവില്‍ […]
കാലം കടന്നുവന്ന വഴികളിലൂടെ ചരിത്രത്തിന്റെ തലോടലേറ്റ് തിരിഞ്ഞു നടക്കാന്‍ എല്ലാവര്‍ക്കും ആവേശമാണ്. ഓരോ ചരിത്രവും ഉള്ളം നിറയ്ക്കുന്ന അറിവാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, കാസര്‍കോട് നഗരത്തിന്റെ ഭരണ ചരിത്രം തേടിയുള്ള യാത്ര പകര്‍ന്ന അനുഭൂതി ചെറുതല്ല.
കാസര്‍കോട് നഗരസഭക്ക് 52 വയസായി. 1966ല്‍ കാസര്‍കോട് നഗരസഭ നിലവില്‍ വന്നിരുന്നുവെങ്കിലും ആദ്യമായി ഒരു തിരഞ്ഞെടുപ്പ് നടന്ന് ഭരണ സമിതി അധികാരത്തില്‍ വരുന്നത് 1968ലാണ്. അതിനും മുപ്പത് വര്‍ഷം മുമ്പ് തന്നെ കാസര്‍കോട് പഞ്ചായത്ത് നിലവില്‍ ഉണ്ടായിരുന്നു. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം ഇപ്പോള്‍ പാലികാ ഭവന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കാസര്‍കോട് പഞ്ചായത്തിന്റെ ഓടിട്ട ഒരു നില ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഡോ. കെ.പി. രാഘവേന്ദ്ര റാവു ആയിരുന്നു കാസര്‍കോട് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട്. 1938 മുതല്‍ 1943 വരെ അദ്ദേഹം പ്രസിഡണ്ട് പദത്തില്‍ തുടര്‍ന്നു. രാഘവേന്ദ്ര റാവുവിന്റെ ഭരണ കാലത്താണ് താളിപ്പടുപ്പ് മൈതാനം നിര്‍മ്മിച്ചത്. നഗരത്തിലെ കെ.പി.ആര്‍.റാവു റോഡ് ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഉള്ളതാണ്. പിന്നീട് 1943 മുതല്‍ പത്ത് വര്‍ഷം, 1953 വരെ ഡോ. പി. വിട്ടല്‍ ഭണ്ഡാരിയായിരുന്നു കാസര്‍കോട് പഞ്ചായത്തിനെ നയിച്ചത്. 1953മുതല്‍ 1957 വരെ ഷെഡ്ഡെ ലക്ഷ്മണ റാവുവും 1957 മുതല്‍ 1962 വരെ ഡോ. പി.എന്‍. ഭട്ടും കാസര്‍കോട് പഞ്ചായത്ത് പ്രസിഡണ്ടുമാരായി. ഏറ്റവും ഒടുവില്‍ ഈ പദവി അലങ്കരിച്ചത് അഡ്വ. യു.എല്‍.ഭട്ടാണ്. അദ്ദേഹം 1964 മുതല്‍ 1966 വരെ കാസര്‍കോട് പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1957 മുതല്‍ 1966 വരെ രണ്ട് തവണകളായി ടി.എ. ഇബ്രാഹിം കാസര്‍കോട് പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി.
1966ല്‍ കാസര്‍കോട് പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നുവെങ്കിലും നഗരസഭയായി രൂപാന്തരം പ്രാപിക്കാന്‍ രണ്ടുവര്‍ഷം പിന്നെയും വേണ്ടിവന്നു. ഈ ഇടക്കാലയളവില്‍ അഡ്വ. യു.എല്‍. ഭട്ട് കാസര്‍കോട് മുനിസിപ്പല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ടി.എ. ഇബ്രാഹിം വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. യു.എല്‍. ഭട്ട് പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസായി. ടി.എ. ഇബ്രാഹിം കേരള നിയമസഭാംഗവും.
1968 മെയില്‍ കാസര്‍കോട് നഗരസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അഡ്വ. എം. രാമണ്ണ റൈയുടെ നേതൃത്വത്തിലുള്ള സപ്ത മുന്നണി അധികാരത്തിലേറി. ഒരു അംഗം മാത്രം ഉണ്ടായിരുന്ന പാര്‍ട്ടിയുടെ നേതാവ് നഗരസഭയുടെ ചെയര്‍മാന്‍ ആയത് രസകരമായ ചരിത്രമാണ്. ആകെ 20 അംഗങ്ങളാണ് പ്രഥമ നഗരസഭയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുസ്ലിംലീഗിന്റെ 9 അംഗങ്ങളും കര്‍ണാടക സമിതിയുടെ 9 അംഗങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം. രാമണ്ണ റൈയും സ്വതന്ത്രനായി കെ.വി. മാധവന്‍ കടപ്പുറവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സംസ്ഥാന തലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗുമൊക്കെ ചേര്‍ന്ന് സപ്ത മുന്നണിയാണ് ഉണ്ടായിരുന്നത്. അഭിഭാഷകനും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന രാമണ്ണ റൈയെ പിന്തുണക്കാന്‍ മുസ്ലിം ലീഗ് തീരുമാനിക്കുകയായിരുന്നു. കെ.വി. മാധവന്‍ വൈസ് ചെയര്‍മാനുമായി. നഗരസഭാ കാര്യാലയം ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് പഴയ കാസര്‍കോട് പഞ്ചായത്ത് ഓഫീസില്‍ തന്നെയാണ്. ഇടുങ്ങിയ രണ്ടു കുടുസ് മുറികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 20 അംഗങ്ങള്‍ക്കും ഒന്നിച്ചിരുന്ന് യോഗം ചേരാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളിലാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നത്.
11 വര്‍ഷം രാമണ്ണറൈയുടെ നേതൃത്വത്തില്‍ നഗരസഭ ഭരിച്ചു. ആ കാലയളവില്‍ കെ.വി. മാധവന് പുറമെ അഡ്വ. കെ.പി. മാധവ റാവുവും ഒടുവില്‍ ടി.പി. അബ്ദുല്ല ഹാജിയും വൈസ് പ്രസിഡണ്ടുമാരായി. 1979 വരെയാണ് രാമണ്ണ റൈ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നത്. പിന്നീട് കെ. സുലൈമാന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ഭരണ സമിതി അധികാരത്തില്‍ ഏറി. ആ ഭരണം അഞ്ചുവര്‍ഷം തുടര്‍ന്നു. തുടര്‍ന്ന് 1988 മുതല്‍ 94 വരെ ഹമീദലി ഷംനാടിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ആറുവര്‍ഷം കൂടി ഭരിച്ചു. എന്നാല്‍ പിന്നീട് ഒന്നര വര്‍ഷം തിരഞ്ഞെടുപ്പ് നടന്നില്ല. അതോടെ അഡ്മിനിസ്ട്രറ്റീവ് ഭരണം വന്നു. ഒഡേപക് ചെയര്‍മാനായി ഹമീദലി ഷംനാട് തിരുവനന്തപുരത്തേക്ക് പോയതിനാല്‍ ടി.ഇ. അബ്ദുല്ല അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ ചെയര്‍മാനായി. 1995 മുതല്‍ 2000 വരെ എസ്.ജെ. പ്രസാദായിരുന്നു കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍. മുസ്ലിം ലീഗിന് ഭരണം നഷ്ടപ്പെട്ട കാലയളവായിരുന്നു അത്. നാഷണല്‍ ലീഗിന് നഗരസഭയില്‍ സ്വാധീനം ഉണ്ടായിരുന്ന കാലമായിരുന്നു. നാഷണല്‍ ലീഗിന്റെ പിന്തുണയോടെയാണ് എസ്.ജെ. പ്രസാദ് ചെയര്‍മാന്‍ പദവി അലങ്കരിച്ചത്. എന്നാല്‍ കൃത്യം 5 വര്‍ഷം കഴിഞ്ഞ്, 2000ത്തില്‍ മുസ്ലിം ലീഗ് തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും കാസര്‍കോട് നഗരസഭയുടെ ഭരണ നേതൃത്വത്തിലെത്തി. ടി.ഇ. അബ്ദുല്ല വീണ്ടും ചെയര്‍മാന്‍ പദവിയിലെത്തി. 2005ലും മുസ്ലിം ലീഗ് ഭരണത്തിലേറി. ബീഫാത്തിമ ഇബ്രാഹിം ആയിരുന്നു ചെയര്‍പേഴ്സണ്‍. ഒരു വനിത കാസര്‍കോട് നഗരസഭയുടെ അമരത്ത് എത്തുന്നത് ബീഫാത്തിമയിലൂടെയാണ്. 2010ല്‍ ടി.ഇ. അബ്ദുല്ല വീണ്ടും ചെയര്‍മാനായി.
അങ്ങനെ നഗരസഭാ ചെയര്‍മാന്റെ പദവിയില്‍ മൂന്ന് തവണ എത്തുന്ന അപൂര്‍വ്വ നേട്ടം ടി.ഇ.അബ്ദുല്ലക്ക് സ്വന്തമാവുകയും ചെയ്തു. 2015 മുതല്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബീഫാത്തിമ ഇബ്രാഹിം വീണ്ടും ചെയര്‍പേഴ്സണായി.
കലക്ടര്‍മാരും ഭരിച്ചിരുന്നു
ജില്ലാ കലക്ടര്‍മാരായിരുന്ന കെ. നാരായണനും പി. പ്രഭാകരനും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍മാരുടെ താല്‍ക്കാലിക ചുമതല വഹിച്ച സന്ദര്‍ഭങ്ങളുമുണ്ട്. 1984 ഒക്ടോബര്‍ 1 മുതല്‍ 1988 ജനുവരി 31 വരെയാണത്. നഗരസഭാ തിരഞ്ഞെടുപ്പ് പല കാരണങ്ങള്‍ കൊണ്ട് അനന്തമായി നീണ്ടുപോയതിനാലാണിത്. കെ. സുലൈമാന്‍ ഹാജിയുടെയും ഹമീദലി ഷംനാടിന്റെയും ഭരണ കാലയളവിനിടെയാണ് ജില്ലാ കലക്ടര്‍മാര്‍ നഗര ഭരണത്തിന് നേതൃത്വം നല്‍കിയ സംഭവമുണ്ടായത്. സുലൈമാന്‍ ഹാജി 1979 ഒക്ടോബര്‍ മുതല്‍ 84 സെപ്തംബര്‍ 31 വരെ 5വര്‍ഷം ചെയര്‍മാനായിരുന്നു. പിന്നീട് ഒന്നര വര്‍ഷം തിരഞ്ഞെടുപ്പ് നടന്നില്ല. വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 1988 ഫെബ്രുവരി 1ന് ഹമീദലി ഷംനാടിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വരുന്നത് വരെ കലക്ടര്‍മാരുടെ ഭരണ കാലമായിരുന്നു.
മുസ്ലിം ലീഗിന് നിരവധി നേതാക്കളെ കാസര്‍കോട് നഗരസഭ സമ്മാനിച്ചിട്ടുണ്ട്. എം.പിയും എം.എല്‍.എ.യും നഗരസഭാ ചെയര്‍മാനും പി.എസ്.സി. അംഗവും ഒഡേപെക് ചെയര്‍മാനും ഒക്കെയായിരുന്ന അഡ്വ.ഹമീദലി ഷംനാടാണ് ഇതിലൊരാള്‍. സാധാരണയായി ത്രിതല പഞ്ചായത്തുകളിലൂടെയാണ് പല നേതാക്കളും വളര്‍ന്നു വന്ന് എം.എല്‍.എയും മന്ത്രിയും എം.പി.യും ഒക്കെ ആയിട്ടുള്ളതെങ്കില്‍ ഹമീദലി ഷംനാടിന്റെ കാര്യം നേരെ തിരിച്ചായിരുന്നു. അദ്ദേഹം നാദാപുരത്തെ എം.എല്‍.എ.യും പിന്നീട് രാജ്യസഭാ അംഗവും ആയതിന് ശേഷമാണ് പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്നതും ചെയര്‍മാന്‍ ആവുന്നതും. മുസ്ലിം ലീഗിന്റെ സംസ്ഥാന ട്രഷറര്‍ ആയിരിക്കെയാണ് അദ്ദേഹം വിട പറഞ്ഞത്. എം.എല്‍.എ.മാരായിരുന്ന ടി.എ. ഇബ്രാഹിമും ബി.എം അബ്ദുല്‍ റഹ്‌മാനും കാസര്‍കോട് നഗരസഭാ അംഗങ്ങളായിരുന്നു. രണ്ടു പേരും പ്രഥമ നഗരസഭയില്‍ ഉണ്ടായിരുന്നു.