ഓട്ടോയില്‍ കടത്തിയ 190 ലിറ്റര്‍ മദ്യം പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് മദ്യവും കഞ്ചാവും ഒഴുകുന്നു. പൊലീസിന്റെ വാഹന പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയില്‍ 190 ലിറ്റര്‍ മദ്യം കണ്ടെത്തി.മദ്യവും ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മഞ്ചേശ്വരം അഡി. എസ്.ഐ. എ. ബാലേന്ദ്രനും സംഘവും മൂടംബയല്‍ പജിങ്കാരില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചത്. 22 ബോക്‌സുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കര്‍ണാടക നിര്‍മ്മിത മദ്യം. മദ്യ വിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് ഓട്ടോ ഡ്രൈവര്‍ എന്ന് പൊലീസ് പറഞ്ഞു. ഹൊസങ്കടിയിലെ വിവിധ സ്ഥലങ്ങളിലേക്ക് […]

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് മദ്യവും കഞ്ചാവും ഒഴുകുന്നു. പൊലീസിന്റെ വാഹന പരിശോധനക്കിടെ മദ്യം ഉപേക്ഷിച്ച് ഓട്ടോഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോയില്‍ 190 ലിറ്റര്‍ മദ്യം കണ്ടെത്തി.മദ്യവും ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ മഞ്ചേശ്വരം അഡി. എസ്.ഐ. എ. ബാലേന്ദ്രനും സംഘവും മൂടംബയല്‍ പജിങ്കാരില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചത്. 22 ബോക്‌സുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കര്‍ണാടക നിര്‍മ്മിത മദ്യം. മദ്യ വിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് ഓട്ടോ ഡ്രൈവര്‍ എന്ന് പൊലീസ് പറഞ്ഞു. ഹൊസങ്കടിയിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കാനാണ് മദ്യം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞതായും പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിതായും പൊലീസ് പറഞ്ഞു. ഹൊസങ്കടി, അംഗഡിപദവ്, ചികുര്‍പാത എന്നിവിടങ്ങളില്‍ കര്‍ണാടക മദ്യവും കഞ്ചാവും എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളില്‍ ഒരു സംഘം യുവാക്കള്‍ ലഹരിയില്‍ അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. പൊലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മദ്യം, കഞ്ചാവ് മാഫിയകള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും പിടിയിലാവുന്നത് ചെറിയ ഏജന്റുമാര്‍ മാത്രമാണ്. ഇവര്‍ക്ക് മദ്യവും കഞ്ചാവും കൈമാറുന്ന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലാണെന്നാണ് വിവരം. അത് കൊണ്ട് തന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാതെ പൊലീസ് കുഴങ്ങുകയാണ്.

Related Articles
Next Story
Share it