19 കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: 19 കാരനെ വീടിന് സമീപത്തെ വനമേഖലയില്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലമ്പാടി പള്ളത്തൂരിലെ കൃഷ്ണ-വാരിജ ദമ്പതികളുടെ മകന്‍ സന്ദേശ് (19)ആണ് മരിച്ചത്. നേരത്തെ കുമ്പളയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഒരു വര്‍ഷത്തോളമായി ജോലിക്ക് പോയിരുന്നില്ല. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ സന്ദേശിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീടിന് 200 മീറ്റര്‍ അകലെയുള്ള വനമേഖലയിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ശങ്കര, സതീഷ്, സന്തോഷ്.

Related Articles
Next Story
Share it