കുന്താപുരം: കുന്താപുരം കോട്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ഥിവനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുരത്തെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം പി.യു. വിദ്യാര്‍ഥിനിയും ബ്രഹ്മവാര്‍ പേരാമ്പള്ളി സ്വദേശി ഷഹീബിന്റെ രണ്ടാമത്തെ മകളുമായ മിസ്രിയ(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോളേജില്‍ പോയിരുന്ന മിസ്രിയ വൈകുന്നേരം 5 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തലവേദനയാണെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. ബന്ധുവായ സയ്യിദ് ബേരിയും മകളും ചേര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ മിസ്രിയയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ട പൊലീസ് കേസെടുത്തു.