സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ മംഗളൂരു സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി കുത്തൊഴുക്കില്‍ പെട്ട് മരിച്ചു

കാര്‍ക്കള: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി കുത്തൊഴുക്കില്‍പെട്ട് മരിച്ചു. മംഗളൂരു ജെപ്പുവിലെ അമരേഷ്-സന്ധ്യ ദമ്പതികളുടെ മകള്‍ വര്‍ഷിത(19)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വര്‍ഷിത സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ക്കള നിട്ടെ ഗ്രാമത്തിലെ അര്‍ബി വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. തുടര്‍ന്ന് ഇവര്‍ വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങി. നന്നായി നീന്താന്‍ അറിയാമായിരുന്നിട്ടും വര്‍ഷിത കുത്തൊഴുക്കില്‍ അകപ്പെടുകയായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കളുടെ നിലവിളികേട്ടെത്തിയ വഴിയാത്രക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയെത്തി വെള്ളച്ചാട്ടത്തില്‍ തിരച്ചില്‍ നടത്തുകയും വര്‍ഷിതയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി ഒന്നാം വര്‍ഷ […]

കാര്‍ക്കള: സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി കുത്തൊഴുക്കില്‍പെട്ട് മരിച്ചു. മംഗളൂരു ജെപ്പുവിലെ അമരേഷ്-സന്ധ്യ ദമ്പതികളുടെ മകള്‍ വര്‍ഷിത(19)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വര്‍ഷിത സുഹൃത്തുക്കള്‍ക്കൊപ്പം കാര്‍ക്കള നിട്ടെ ഗ്രാമത്തിലെ അര്‍ബി വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. തുടര്‍ന്ന് ഇവര്‍ വെള്ളച്ചാട്ടത്തില്‍ നീന്താനിറങ്ങി. നന്നായി നീന്താന്‍ അറിയാമായിരുന്നിട്ടും വര്‍ഷിത കുത്തൊഴുക്കില്‍ അകപ്പെടുകയായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കളുടെ നിലവിളികേട്ടെത്തിയ വഴിയാത്രക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയെത്തി വെള്ളച്ചാട്ടത്തില്‍ തിരച്ചില്‍ നടത്തുകയും വര്‍ഷിതയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി ഒന്നാം വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയ വര്‍ഷിത നിറ്റയിലാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയത്. കാര്‍ക്കള റൂറല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it