മംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ലോറിക്കടിയിലേക്ക് തെറിച്ചുവീണ യുവാവിന് ദാരുണമരണം

മംഗളൂരു: മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. ഇതേ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. നീമര്‍ഗയില്‍ താമസിക്കുന്ന മന്‍വിത്ത് (19) ആണ് ലോറിക്കടിയില്‍ പെട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മന്‍വിത്ത് ഓടിച്ചുപോകുകയായിരുന്ന ബൈക്കിന്റെ നിയന്ത്രണം വിടുകയും ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. ബി.സി റോഡിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിക്കടിയിലേക്കാണ് യുവാവ് തെറിച്ചുവീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മന്‍വിത്തിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍വിത്ത് ധരിച്ച […]

മംഗളൂരു: മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു. ഇതേ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. നീമര്‍ഗയില്‍ താമസിക്കുന്ന മന്‍വിത്ത് (19) ആണ് ലോറിക്കടിയില്‍ പെട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മന്‍വിത്ത് ഓടിച്ചുപോകുകയായിരുന്ന ബൈക്കിന്റെ നിയന്ത്രണം വിടുകയും ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. ബി.സി റോഡിലേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിക്കടിയിലേക്കാണ് യുവാവ് തെറിച്ചുവീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മന്‍വിത്തിനെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്‍വിത്ത് ധരിച്ച ഹെല്‍മെറ്റും തകര്‍ന്നു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it